മലബാറിന്റെ സമഗ്ര വികസനത്തിനും യാത്ര കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചു

0


എം ഡി സി.
എയിംസ് അനുയോജ്യസ്ഥലഭ്യതയുള്ള കോഴിക്കോട് തന്നെ സ്ഥാപിക്കണം.
കോഴിക്കോട്: മലബാറിന്റെ അടിയന്തര ആവശ്യങ്ങൾ മുൻഗണന ക്രമത്തിൽ ഏകോപിച്ച് പ്രായോഗിക അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിവേദനം മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടന പ്രതിനിധികൾ ആദരണീയരായ മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, വകുപ്പ് മേധാവികൾ, ചീഫ് സെക്രട്ടറി എന്നിവർക്ക് സമർപ്പിച്ച് ചർച്ച നടത്തി. (നിവേദനം പകർപ്പ് ഇതോടൊപ്പം)
ആഘോഷ അവധി സീസണിൽ വിമാന അധിക നിരക്കുകൾ നിയന്ത്രിക്കുന്നതിന് കേരള – യുഎഇ സെക്ടറിൽ ചാർട്ടേഡ് വിമാന – യാത്ര കപ്പൽ സർവീസ് ആരംഭിക്കുക, മലബാറിന്റെ വികസനത്തിന് പ്രത്യേക പാക്കേജ്, കാലിക്കറ്റ് ഡെവലപ്മെന്റ് അതോറിറ്റി പുനസ്ഥാപിക്കുക, പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുക, മാവൂരിൽ ഫിലിം സിറ്റി സ്ഥാപിക്കുക, വിമാന – തീവണ്ടി – ബസ് ഫ്ലെക്സി നിരക്കുകൾ നിയന്ത്രിക്കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക, ചില റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാർസൽ ഓഫീസുകൾ പുനഃസ്ഥാപിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, തിരക്കുള്ള റൂട്ടിൽ കൂടുതൽ തീവണ്ടികളും, കൂടുതൽ ബോഗികളും, എസി കമ്പാർട്ട്മെന്റുകൾ വർധിപ്പിക്കുന്നതിന് സ്ലീപ്പർ ജനറൽ കമ്പാർട്ട്മെന്റുകൾ കുറക്കുന്ന പ്രവണത ഒഴിവാക്കുക, സീനിയർ സിറ്റിസൺ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, കോവിഡിന്റെ പേരിൽ വർധിപ്പിച്ച തീവണ്ടി നിരക്കുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാന സർക്കാരും, പ്രതിപക്ഷവും, ജനപ്രതിനിധികളും യോജിച്ച് കേന്ദ്ര സർക്കാരിലും, റെയിൽവേ മന്ത്രാലയത്തിനും സമ്മർദം ചെലുത്തുക ഉൾപ്പെടെയുള്ള 18 ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്.

കേരളത്തിന് അർഹതപ്പെട്ട പല ആവശ്യങ്ങളും കേന്ദ്രത്തിൽ ഏകോപിച്ച് യോജിച്ച് സമർപ്പിക്കാത്തതാണ് പലതും യഥാസമയം ലഭിക്കാത്തതെന്ന് പ്രതിനിധി സംഘം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി.
കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് സ്ഥല ലഭ്യതയുള്ളതും, അനുയോജ്യവുമായ കിനാലൂരിൽ വേണമെന്ന് കേരള സർക്കാരും, ആരോഗ്യമന്ത്രിയും, കോഴിക്കോട് എംപിയും ഐക്യത്തോടെ ആവശ്യപ്പെടുമ്പോൾ കാസർകോട് വേണമെന്ന് അവിടുത്തെ ജനപ്രതിനിധിയും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും, പാലക്കാട് വേണമെന്ന് അവിടുത്തെ ജനപ്രതിനിയും ആവശ്യപ്പെടുന്നത് വിചിത്രമാണെന്ന് ബന്ധപെട്ടവരെ അറിയിച്ചു.


കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് തമിഴ്നാട്, കർണാടക മാതൃകയിൽ വികസന കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കണമെന്ന് അവർ അധികാരികളോട് കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ചു ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ബഹു മുഖ്യമന്ത്രിയും, മന്ത്രിമാരും, വകുപ്പ് മേധാവികളും നിവേദന സംഘത്തെ അറിയിച്ചു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ നേതൃത്വത്തിൽ പ്രസിഡന്റ് ഷെവലിയാർ സി. ഇ ചാക്കുണ്ണി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുബൈർ കൊളക്കാടൻ, എം കെ അയ്യപ്പൻ, മുരുകൻ വാസുദേവൻ, ബേബി കിഴക്കേ ഭാഗം, കെ മോഹൻ കുമാർ, ശ്രീമതി ശ്രീകല മോഹൻ എന്നിവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.

ഷെവലിയാർ സി ഇ ചാക്കുണ്ണി
പ്രസിഡന്റ്‌, എംഡിസി
അഡ്വക്കേറ്റ് എം കെ അയ്യപ്പൻ
ജനറൽ സെക്രട്ടറി
9847412000

07.06.2023
കോഴിക്കോട്.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51