തിരുവനന്തപുരം: ദി കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ 16 -ാമത് വാർഷിക പൊതു യോഗം ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പവർഹൗസ് ജംഗ്ഷനലിലുള്ള ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ
ബി.സന്തോഷ്കുമാർ അധ്യക്ഷനായിരിക്കും.
സംസ്ഥാന ഭാരവാഹികളും മറ്റു യൂണിറ്റ് ഭാരവാഹികളും സംബന്ധിക്കും.സെക്രട്ടറി പി. മധുസൂദനൻ
പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി. കെ. രാജശേഖർ വരവ്, ചെലവ് കണക്കുകകളും അവതരിപ്പിക്കും. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗത്തിൽ തെരഞ്ഞെടുക്കുകയും റിട്ടേണിംഗ് ഓഫീസർ എം. ആർ. ഹരികുമാർ പ്രഖാപിക്കുകയും ചെയ്യും.വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
റഹിം പനവൂർ
ഫോൺ : 9946584007