ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് നാളെ ഐസിസി അശോക ഹാളില്‍ വെച്ച് നടക്കും.വെള്ളിയാഴ്ച (23.06.2023) ഉച്ചക്ക്1.30ന് ആരംഭിക്കുന്ന സാംസ്കാരിക സദസ്സ് വൈകീട്ട് 7.00 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് സമാപിക്കുന്നത്.
വിവിധ സെക്ഷനുകളായി നടക്കുന്ന പരിപാടിയുടെ ആദ്യസെക്ഷനില്‍ നേതൃപാടവം ജനനന്മക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബിഎന്‍ഐ ഖത്തര്‍ നാഷണല്‍ ഡയരക്ടര്‍ മുഹമ്മദ് ഷബീബ് ക്ലാസ്സെടുക്കും. തുടര്‍ന്ന് ‘ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന വിഷയം സംബന്ധിച്ച് നടക്കുന്ന രണ്ടാം സെക്ഷന് പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ ശ്രീമതി. സുധാമേനോന്‍ നേതൃത്വം നല്‍കും.
വൈകീട്ട് 7.00 മണിക്ക് അശോക ഹാളില്‍ വെച്ച് തന്നെ നടക്കുന്ന സാംസ്കാരിക സദസ്സിന്‍റെ സമാപന പൊതു സമ്മേളനത്തില്‍ ശ്രീമതി. സുധാമേനോന്‍ മുഖ്യ പ്രഭാഷണം നടത്തും. ഖത്തറിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
സദസ്സിന്‍റെ ആദ്യ രണ്ട് സെക്ഷനുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയതവര്‍ക്കാണ് പ്രവേശനമങ്കിലും വൈകീട്ട് 7.00 മണിക്ക് നടക്കുന്ന സമാപന പൊതു സമ്മേളനത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, സാംസ്കാരി സദസ്സിന്‍റെ കോര്‍ഡിനേറ്റിംഗ് ഡയരക്ടര്‍ സി. താജുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.
ഫോട്ടോ- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സിന്‍റെ ലോഗോ പ്രകാശനം അടൂര്‍ പ്രകാശ് എം പി നിര്‍വ്വഹിക്കുന്നു.