സൈതൂന്‍ അക്കാദമിയുടെ ലോഗോ ഡോക്റ്റർ ശശി തരൂർ പ്രകാശനം ചെയ്തു

0

ഡോക്റ്റർ ശശി തരൂർ എം പി ,മര്‍കസ് നോളജ് സിറ്റി ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ അതിഥികളായി എത്തി. തലസ്ഥാന ജില്ലയിൽ വിദ്യാഭ്യാസ ജീവകാരുണ്യ സേവനരംഗത്ത് ഒരു ദശാബ്ദകാലമായി തിരുവനന്തപുരം എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സെന്റർ നിർവഹിച്ച്‌ പോരുന്ന നിശബ്ദ വിപ്ലവങ്ങൾ അഭിനന്ദനാർഹമാണ് ട്രസ്റ്റിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ സൈത്തൂൻ അക്കാദമിയുടെ ലോഗോ ലോഞ്ചിംഗ് പ്രോഗ്രാം


ദുബായിലെ പൗരപ്രമുഖർക്കിടയിൽ ഏറെ സന്തോഷമുളവാക്കുന്നതായിരുന്നു. ശക്തമായ വ്യക്തിബന്ധങ്ങളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും നന്മ മനസ്സുകളെ കോർത്തിണക്കി നിഷ്കളങ്കമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാലാണ് പ്രിയങ്കരനായ നേമം സിദ്ദീഖ് സഖാഫിക്ക് പ്രവാസി സമൂഹത്തിന്റെ ആത്മാർത്ഥമായ സഹകരണം ലഭ്യമാകുന്നത്.

ഈ രൂപത്തിലുള്ള പ്രവർത്തനങ്ങൾക്ക് നിസ്വാർത്ഥ പിന്തുണ നൽകണമെന്ന് ശശി തരൂർ എം പി പറഞ്ഞു അക്കാദമി ഡയറക്ടര്‍ സിദ്ധീഖ് സഖാഫി നേമത്തിന്റെ അധ്യക്ഷതയിൽ ,ചാലിയം എ പി അബ്ദീല്‍ കരീം ഹാജി, ഡോ. കാസിം, ഫ്‌ലോറ ഹസന്‍ ഹാജി, അബ്ദുല്‍ കരീം വെങ്കിടങ്ങ്, മുഹമ്മദലി ഹാജി അല്‍കതാല്‍, എന്നിവരോടൊപ്പം എ എ കെ മുസ്തഫ, മുഹിയുദ്ധീൻ കോളിക്കട്ട്, ദുബൈ മര്‍കസ് പ്രസിഡന്റ് ഡോ.അബ്ദുസ്സലാം സഖാഫി, സെക്രട്ടറി യഹിയ സഖാഫി ആലപ്പുഴ, ഐ സി എഫ് സ്രെട്ടറിമാരായ അശ്രഫ് പാലക്കോട്, ഇസ്മാഈല്‍ കക്കാട്, ഫസല്‍ മട്ടന്നൂര്‍, നസീര്‍ ചൊക്ലി, തുടങ്ങിയ പ്രവാസലോകത്തെ പൗര പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.