തിരുവനന്തപുരം : വിജ്ഞാന വെളിച്ചം നേടി കാഴ്ച പരിമിതിയുടെ പ്രതിസന്ധിയെ മറി കടക്കാൻ കഴിയുമെന്ന് തെളിയിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് സ് 20-ാം വാർഷിക സംസ്ഥാന സമ്മേളനത്തിൽ വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് നേടാൻ കാഴ്ചയൊരു മാനദണ്ഡമല്ല. കാഴ്ചയുണ്ടായാലും ഉൾക്കാഴ്ചയില്ലെങ്കിൽ അബദ്ധങ്ങളിൽപ്പെടാം. കാഴ്ചയില്ലെങ്കിലും ഉൾക്കാഴ്ചയുണ്ടെങ്കിൽ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയും. അങ്ങനെ അതിജീവിച്ച മാതൃകാ കൂട്ടായ്മയാണ് അസ്സബാഹ് . അദ്ദേഹം പറഞ്ഞു.
കാഴ്ചപ്പാടുള്ള തലമുറയുടെ സൃഷ്ടിക്ക് വിജ്ഞാന സമ്പാദനം അനിവാര്യമാണ്. വായനയും പഠനവുമാണതിനുള്ള മാർഗം. അതിലേക്ക് തടസങ്ങളെ മറി കടന്നും എത്തിപ്പെടാനുള്ള കാഴ്ച പരിമിതരുടെ പ്രയത്നങ്ങൾ പ്രശംസനീയമാണ്. ഇമാം കൂട്ടിച്ചേർത്തു. നുജും അബ്ദുൽ വാഹിദിന്റെ അണ്ടർ സ്റ്റാൻഡ് ഖുർആൻ പഠന പദ്ധന പദ്ധതിയുടെ ബ്രെയിൽ പാഠപുസ്തകം ഇമാം പ്രകാശനം ചെയ്തു.
അസ്സബാഹ് യൂത്ത് ഫോറം സംസ്ഥാന സെക്രട്ടറി ബിലാൽ അക്ബർ ആലുവ പുസ്തകം ഏറ്റു വാങ്ങി. അബ്ദുൽ മജീദ് നദ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രോഗ്രാം കമ്മി ജനറൽ കൺവീനർ അഡ്വക്കേറ്റ് എ എം കെ നൗഫൽ ആമുഖപ്രഭാഷണം നടത്തി, സമാപന സമ്മേളനം അൽ മുക്താർ ജ്വല്ലറി ഗ്രൂപ്പിന്റെ എംഡി മൻസൂർ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു,
മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ , മുൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോക്ടർ പി നസീർ എന്നിവർ പ്രഭാഷണം നടത്തി, സംഘടനയിൽ മികച്ച പ്രവർത്തനം നടത്തിയ മൻസൂർ ആലുവ,സൈതലി മാഷ്, സുധീർ മാഷ്,എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു,
സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുൽ ഖാദർ റൂബി, സംസ്ഥാന പ്രസിഡന്റ് അബ്ദുൽ കരീം മാഷ്, എം ബാദുഷ പരുത്തിക്കുഴി,അബൂബക്കർ മാഷ് പത്തനംതിട്ട , അസ്ഹർ അഞ്ചൽ എന്നിവർ ആശംസകൾ നേർന്നു. സെയ്യിദലി നേമം നന്ദി പ്രകാശിപ്പിച്ചു.