ലളിതജീവിതമെന്നും രാജ്യത്തെ വിഐപി കള്‍ച്ചര്‍ അവസാനിപ്പിക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ കയറിയ അരവിന്ദ് കെജ്‌രിവാള്‍ 45 കോടി മുടക്കി പുതിയതായി നിര്‍മ്മിച്ച ബംഗ്‌ളാവ് നാട്ടുകാരെ കാണിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി
ന്യൂഡല്‍ഹിയിലെ ഫ്‌ളാഗ്‌സ്റ്റാഫ് റോഡില്‍ തന്റെ ഔദ്യോഗിക ബംഗ്‌ളാവ് കെജ്‌രിവാള്‍ നവീകരിച്ചത് 45 കോടി മുടക്കിയാണെന്നും അത് നാട്ടുകാര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ലളിതജീവിതത്തെക്കുറിച്ച് സ്ഥിരം പറയാറുള്ള കെജ്‌രിവാള്‍ പക്ഷേ പണിതിട്ടുള്ളത് രാജ്മഹലാണെന്നും 20 അകമ്ബടി വാഹനങ്ങളുമായി ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വിഐപി കെജ്‌രിവാളാണെന്നും പറഞ്ഞു.എപ്പോഴും സുതാര്യതയെക്കുറിച്ചും വിവരാവകാശത്തെക്കുറിച്ചും പറയാറുള്ള കെജ്‌രിവാള്‍ തന്റെ പുതിയ കൊട്ടാരം പക്ഷേ ആള്‍ക്കാരെ കാണിക്കാന്‍ തയ്യാറല്ലെന്നും ബിജെപി ആക്ഷേപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ വിമര്‍ശനത്തിന് തക്കതായ മറുപടിയുമായി എത്തുകയാണ്.സ്വന്തം നേതാക്കള്‍ ആഡംബരത്തിനായി ചെലവഴിക്കുന്ന തുകയെക്കുറിച്ച് കൂടി ബിജെപി ആലോചിക്കണമെന്നും സെന്‍ട്രല്‍ വിസ്താ പദ്ധതിയ്ക്കായി മാത്രം 23,000 കോടിയാണ് ചെലവഴിക്കുന്നതെന്നും പറഞ്ഞു. നരേന്ദ്രമോഡിക്ക് സഞ്ചരിക്കാന്‍ സ്വകാര്യ വിമാനത്തിനായി ചെലവാക്കിയത് 8,400 കോടി രൂപയും പേഴ്‌സണല്‍ കാറിന് 12 കോടിയുമാണ് നരേന്ദ്രമോഡി ചെലഴിച്ചെന്നും ആരോപിച്ചു.അതുപോലെ തന്നെ പുതിയ വീട് കെട്ടാന്‍ പ്രധാനമന്ത്രി 500 കോടി ചെലവിട്ട മോഡി ഇപ്പോള്‍ താമസിക്കുന്ന വീടിന് 90 കോടിയും മുടക്കി. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ അടുത്തിടെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത ബംഗലുരുവിലെ ഐഐടി ധര്‍വാദിന് 9.5 കാടിയും ചെലവിട്ടു. ബിജെപി ഇതിന് ഉത്തരവാദിത്വം പറയുകയാണ് ആദ്യം ചെയ്യേണ്ടതെന്നായിരുന്നു ആപ്പ് നേതാക്കളുടെ തിരിച്ചടി. എന്നാല്‍ കെജ്‌രിവാളിന്റെ വീടിന്റെ ഗേറ്റ് തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ബിജെപി