പ്രേം നസീർ മാധ്യമ പുരസ്ക്കാരങ്ങൾ മേയ് 8 ന് സമർപ്പിക്കും

0തിരു:- പ്രേം നസീർ സുഹൃത് സമിതി – ടി.എം.സി. മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പ്രേം നസീർ 5-ാം മത് സംസ്ഥാന മാധ്യമ പുരസ്ക്കാരങ്ങൾ മേയ് 8 തിങ്കളാഴ്ച രാവിലെ 10 ന് മാസ്ക്കറ്റ് ഹോട്ടൽ കൺവെൻഷൻ സെന്ററിലെ സൊനാറ്റ ഹാളിൽ ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രേം നസീർ 97-ാം ജൻമദിനാഘോഷ വാർഷിക ഉൽഘാടനവും ഇതോടൊപ്പം നടക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ആ മുഖപ്രസംഗം നടത്തും. ടി.. കെ.എ. നായർ, പ്രഭാവർമ്മ, എം.ആർ. തമ്പാൻ, വി എസ് . ശിവകുമാർ , പന്ന്യൻ രവീന്ദ്രൻ ,കരമന ജയൻ, ജമീൽ യൂസഫ്, ചെങ്കൽ രാജശേഖരൻ നായർ, കലാപ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും.

You might also like

Leave A Reply

Your email address will not be published.