തിരുവനന്തപുരത്തുണ്ടായത് ശുദ്ധികലശം : ഐ.എൻ.എൽ പ്രെസ്സ് മീറ്റ്

0

തിരുവനന്തപുരം : ഐ.എൻ.എൽ വഹാബ് വിഭാഗം ജില്ലാ കമ്മറ്റി ഒന്നടങ്കം രാജിവെച്ച് അഹമ്മദ് ദേവർ കോവിൽ പക്ഷത്തേക്ക് മാറിയെന്ന ഒരു വിഭാഗം വ്യക്തികളുടെ പ്രസ്താവന പച്ചക്കള്ളവും തെറ്റുദ്ധാരണാജനകവുമാണെന്ന് തിരുവനന്തപുരം ജില്ലയിലെ പാർട്ടി നേതാക്കൾ വ്യക്തമാക്കി. ദീർഘനാളായി പാർട്ടിക്കകത്തിരുന്നു കൊണ്ട് പല പാർട്ടികളുമായും വിലപേശൽ നടത്തുകയും, അടുത്ത കാലത്ത് ബി.ജെ.പി സഹയാത്രികർ രൂപം കൊടുത്ത പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിച്ച് കയ്യോടെ പിടിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തവരാണ് ഇപ്പോൾ പാർട്ടിയെ തള്ളിപ്പറയുന്നത്.കോഴിക്കോട് നടന്ന സെക്കുലർ ഇന്ത്യ റാലിയെ പരാജയപ്പെടുത്താൻ ഇവർ മന്ത്രി വിഭാഗവുമായി ധാരണയുണ്ടാക്കിയിരുന്നു. ഒരാളും സെക്കുലർ റാലിയിൽ പങ്കെടുക്കരുതെന്ന് ഇവർ രഹസ്യ നിർദ്ദേശവും നൽകിയിരുന്നു, എന്നിട്ടും നൂറോളം പേർ ജില്ലയെ പ്രതിനിധീകരിച്ച് റാലിയിൽ പങ്കെടുത്തു. മേൽപ്പറഞ്ഞ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മെയ് 27ന് നടപടിക്ക് വിധേയരായവരാണ് വ്യാജ ആരോപണങ്ങളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.പാർട്ടി കോഴിക്കോട് നടത്തിയ സെക്കുലർ ഇന്ത്യ റാലി മന്ത്രി വിഭാഗം നടത്തിയത് പോലെ സംസ്ഥാന സമ്മേളനമായിരുന്നില്ല, സെക്കുലർ ഇന്ത്യയെ വിണ്ടെടുക്കുക. എന്ന പ്രമേയത്തിലൂന്നി നടത്തപ്പെട്ട റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. എന്നിട്ടും റാലി പരാജയമാണെന്ന് വിലയിരുത്തുന്നവരുടെ മാനസിക നിലക്ക് തകരാറ് പറ്റിയിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ.തിരുവനന്തപുരം ജില്ലയിൽ ബഹുഭൂരിപക്ഷം പ്രവർത്തകരും പാർട്ടിക്കൊപ്പമാണ്. നാഷണൽ യൂത്ത് ലീഗ്, ഇന്ത്യൻ നാഷണൽ ലേബർ ആന്റ് വർക്കേഴ്സ് യൂണിയൻനാഷണൽ പ്രവാസി ലീഗ്, നാഷണൽ ദലിത് ലീഗ്, വനിതാ ലീഗ് തുടങ്ങിയ പോഷക സംഘടനകൾ പാർട്ടിയോടുള്ള ഐക്യദാർഢ്യം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ധീരമായ നടപടിയിലൂടെ പുകഞ്ഞ കൊള്ളികളെ പുറത്തറിയാൻ തന്റേടം കാണിച്ച സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി ഒന്നടങ്കം മുക്തകണ്ഠം പ്രശംസിക്കുന്നു.

You might also like

Leave A Reply

Your email address will not be published.