കർണാടകയിലെ കാറ്റ് കേരളത്തിലും എത്തും ബീമാപള്ളി റഷീദ്

0

തിരു:ന്യൂനപക്ഷങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവരുടെ അവസ്ഥ കർണാടകയിൽ നാം കണ്ടതാണ്. കർണാടകയിൽ വീശിയടിച്ച കാറ്റ് ഉടനെ കേരളത്തിലും എത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അഭിപ്രായപ്പെട്ടു .ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പെരുന്താന്നി വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ കൂത്തരങ്ങിൽ പെട്ടുഴലുന്ന പിണറായി വിജയൻ അന്തസ്സുണ്ടെങ്കിൽ രാജി വച്ചു പുറത്തു പോകണമെന്ന് അഭിപ്രായപ്പെട്ടു.കെ.പി. ഭവനിൽ നടന്ന കൺവെൻഷനിൽ പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു . പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീർ ബാബു മുഖ്യപ്രഭാഷണം നടത്തി ,.ജില്ലാ വൈസ് പ്രസിഡണ്ടും നിരീക്ഷകനുമായ അബ്ദുൽ ഹാദി അല്ലാമ , തിരുവനന്തപുരം സെൻ ട്രൽ മണ്ഡലം സെക്രട്ടറി എം.കെ. അഷ്റഫുദീൻ,വള്ളക്കടവ് വാർഡ് പ്രസിഡണ്ട് ഷംസീർ താജുദീൻ, സെക്രട്ടറി കലാപ്രേമി മാഹിൻ ,അബ്ദുൽ കരീം ,സുധീർ കാരുണ്യ , ഈഞ്ചക്കൽ മാഹീൻ, ഷാജഹാൻ, ഏ.ജെ, എസ്. കമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു ഇരുപതാം തീയതി നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിലും ഇരുപത്തിയേഴാം തിയതി നടക്കുന്ന ഏകദിന ക്യാമ്പും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

You might also like

Leave A Reply

Your email address will not be published.