കുഴഞ്ഞുമറിഞ്ഞ മാലിന്യ സംസ്കരണ വിഷയത്തില്‍ കൊച്ചി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ചേരും

0

ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാൻ ടി.കെ. അഷ്റഫിന്‍റെ കൂറുമാറ്റം, മാലിന്യം നിറഞ്ഞ് നഗരം എന്ന പേരില്‍ യു.ഡി.എഫ് നടത്തുന്ന പ്രചാരണപരിപാടികള്‍, പകര്‍ച്ചവ്യാധി ഭീഷണി, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ എന്നിങ്ങനെ സങ്കീര്‍ണമായ സാഹചര്യത്തിലാണ് കൗണ്‍സില്‍.ബയോമൈനിങ്ങില്‍നിന്ന് നിലവിലെ കരാറുകാരായ സോണ്‍ട ഇൻഫോടെക്കിനെ ഒഴിവാക്കുന്ന കാര്യത്തില്‍ കൗണ്‍സില്‍ ഇന്ന് തീരുമാനമെടുക്കും. സോണ്‍ടയെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കമ്ബനിക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കിട്ടിയതോടെ സോണ്‍ടയും നഗരസഭക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.11 കോടിയിലധികം രൂപ ബയോമൈനിങ്ങിനായി ഇതിനകം സോണ്‍ടക്ക് കൈമാറിയിട്ടുണ്ട്. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായ ശേഷം അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കൗണ്‍സില്‍ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തിട്ടുള്ളത്.തീപിടിത്തത്തിന് ശേഷം കൂടിക്കിടക്കുന്ന ചാരവും മറ്റും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വലിയ വെല്ലുവിളിയാണ്. നഗരസഭ പരിധിയില്‍ പ്രതിദിനം 280 ടണ്‍ ജൈവമാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.ബ്രഹ്മപുരത്തെ നിലവിലുള്ള വിൻഡ്രോ കമ്ബോസ്റ്റ് പ്ലാന്‍റ് പ്രവര്‍ത്തന രഹിതമായതിനല്‍ സംസ്കരണം പ്രതിസന്ധിയിലാണ്. ഇത് മറികടക്കാൻ അടിയന്തരമായി 50 ടണ്‍ ശേഷിയുള്ള വിൻഡ്രോ കമ്ബോസ്റ്റ് പ്ലാന്‍റ് സ്ഥാപിക്കും. ഇത് സാധ്യമാകുന്നതുവരെ അംഗീകൃത മാലിന്യം സര്‍വിസ് പ്രൊവൈഡേഴ്സിന് കൈമാറാൻ കൗണ്‍സിലിന്‍റെ അനുമതി തേടും.പ്ലാന്‍റിനായി പുതിയ ടെൻഡര്‍ ക്ഷണിക്കും. സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിന് 20 ടണ്‍ ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുന്ന കാര്യവും നഗരസഭ പരിഗണിക്കും. നഗരസഭയിലെ 2,3,4,5 ഡിവിഷനുകളില്‍ നിന്ന് യൂസേഴ്സ് ഫീസ് ഈടാക്കാതെ മാലിന്യം ശേഖരിക്കണമോയെന്ന കാര്യവും കൗണ്‍സില്‍ പരിഗണിക്കും. അതിദരിദ്ര കുടുംബങ്ങളില്‍നിന്ന് യൂസര്‍ഫീ ഈടാക്കാതെ ഹരിത കര്‍മസേനയെ ഇപയോഗിച്ച്‌ മാലിന്യം ശേഖരിക്കുകയും ഇവര്‍ക്ക് തനതു ഫണ്ടില്‍നിന്ന് പ്രതിഫലം നല്‍കുന്ന കാര്യവും പരിഗണിക്കും.ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം രൂപപ്പെട്ടിട്ടുള്ള വിഷാംശമുള്ള ചാരവും മറ്റും ചിത്രപ്പുഴയിലേക്ക് കലരുന്നത് തടയുന്നതിന് റീസ്ട്രെയിനിങ് ബണ്ട് നിര്‍മിക്കും. ഇതിനായി സാങ്കേതിക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. 1.40 കോടിയുടെ എസ്റ്റിമേറ്റിനാണ് സാങ്കേതിക അനുമതി.

You might also like

Leave A Reply

Your email address will not be published.