ഇൻകാസ് യൂത്ത് വിങ് എറണാകുളം ജില്ല സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0

ഇൻകാസ് ഖത്തർ യൂത്ത് വിങ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദ മെഡിക്കൽ സെന്‍ററുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദോഹ സി റിങ് റോഡിലെ റിയാദ മെഡിക്കൽ സെന്ററിൽ വച്ച് നടത്തിയ ക്യാമ്പ് ഐസിബഫ് പ്രസിഡന്റ് ശ്രീ. ഷാനവാസ് ബാവ ഉൽഘാടനം ചെയ്‌തു.

തൊഴിലാളികളും സ്ത്രീകളുമുള്‍പ്പെടെ 200ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. പരിശോധനക്ക് പുറമെ മരുന്നും കണ്ണടയുമടക്കം സൗജന്യ നിരക്കില്‍ നല്‍കാനായത് സാധാരണ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായി.

നേത്ര പരിശോധന ക്യാമ്പില്‍ ഐസിസി പ്രസിഡന്റ് ശ്രീ എ.പി മണികണ്ഠൻ, ഐ സ് സി പ്രസിഡന്റ്‌ ശ്രീ ഇ.പി അബ്ദുൽ റഹ്മാൻ, റിയാദ മെഡിക്കൽ സെന്‍റര്‍ മാനേജിങ് ഡയറക്ടർ ശ്രീ ജംഷീർ ഹംസ, ഐസിബിഎഫ് ജനറൽ സെക്രട്ടറി ശ്രീ കെ.വി ബോബൻ , വൈസ് പ്രസിഡന്റ് ശ്രീ ദീപക് കുമാർ ഷെട്ടി, സെക്രട്ടറി ശ്രീ മുഹമ്മദ് കുഞ്ഞി, ട്രെഷറർ ശ്രീമതി കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗം ശ്രീമതി സെറീന അഹദ്, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള , ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശ്രീ എബ്രഹാം കെ ജോസഫ്, ശ്രീ സജീവ് സത്യശീലൻ, ഐ.സി.ബി. എഫ് മുൻ ആക്ടിങ് പ്രസിഡന്റ് ശ്രീ വിനോദ് വി. നായർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ ഹൈദർ ചുങ്കത്തറ, വൈസ് പ്രസിഡന്റ് ശ്രീ വി.എസ് അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറിമാരായ ബഷീർ തുവാരിക്കൽ, അബ്ദുൽ മജീദ്, അഡ്വൈസറി ബോർഡ് അംഗം ഡേവിസ് ഇടശ്ശേരി, IYC ഇന്റർനാഷൻ ഖത്തർ ചെയർപേഴ്സൺ ശ്രീമതി ഷഹന ഇല്ല്യാസ് എന്നിവര്‍ പങ്കെടുത്തു.

യൂത്ത് വിങ് എറണാകുളം ജില്ലാ പ്രസിഡന്റ് റിഷാദ് മൊയ്‌ദീൻ , വൈസ് പ്രസിഡന്റ് ഡാസിൽ ജോസ്, ട്രഷറർ അശ്വിൻ കൃഷ്ണ, IYC ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ബിനീഷ് അഷ്‌റഫ്, ഇൻകാസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ദിജേഷ് പി.ആർ, ട്രഷറർ മാത്യു എം.പി , സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ഷിജു കുരിയാക്കോസ്, ശിഹാബ് കെബി, മഞ്ചുഷ ശ്രീജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ എം എം മൂസ, ഷിജോ തങ്കച്ചൻ, ജില്ലാ സെക്രട്ടറിമാരായ അൻഷാദ് ആലുവ, ഹരികൃഷ്ണൻ കെ , അഡ്വൈസറി ബോർഡ്‌ മെമ്പർ വർഗീസ് വർഗീസ്, നിയോജകമണ്ഡലം ഭാരവാഹികളായ ബിനു പീറ്റർ ,സിറിൽ ജോസ്, മുഹമ്മദ്‌ നബീൽ, ഡാൻ തോമസ്, വിനോദ് സേവ്യർ, ബിജു എബ്രഹാം, സിനിക്ക് സാജു, എൽദോസ് സി.എ, മാർട്ടിൻ കരുമാത്തി , ഷാജി എം ഹമീദ് , ബൈജു ദാസ്, നിയാസ് അബ്ദുൽ റഹിമാൻ , ഉസ്മാൻ മോളത്ത്, ആദിൽ മുഹമ്മദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.

ഫോട്ടോ-ഇൻകാസ് ഖത്തര്‍ എറണാകുളം ജില്ലാ യൂത്ത് വിങ് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കിയവര്‍ .

You might also like

Leave A Reply

Your email address will not be published.