വിദേശ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി അദാനി പോർട്ട്സ്

0

റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയായ അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്സ് സോൺ 130 മില്യൺ ഡോളർ വിലമതിക്കുന്ന വിദേശ കടപ്പത്രങ്ങൾ തിരികെ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.2024-ൽ കാലാവധി അവസാനിക്കുന്ന കടപ്പത്രങ്ങളാണ് മുൻകൂറായി പണം നൽകിയതിനു ശേഷം തിരികെ വാങ്ങുന്നത്. വരും പാദങ്ങളിലും കടപ്പത്രങ്ങൾ തിരികെ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. ഘട്ടം ഘട്ടമായി 1,100 കോടി രൂപ വിലമതിക്കുന്ന കടപ്പത്രങ്ങളാണ് തിരികെ വാങ്ങുക. ഇതിലൂടെ കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് തെളിയിക്കാനാണ് ലക്ഷ്യമിടുന്നത്.ഈ വർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഓഹരിയിൽ കൃത്രിമം കാണിക്കുന്നുവെന്നും, വിദേശത്ത് നിക്ഷേപം നടത്തി നികുതിവെട്ടിപ്പ് നടത്തുന്നുവെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഹിൻഡൻബർഗ് ഉന്നയിച്ചത്.

You might also like

Leave A Reply

Your email address will not be published.