തിരു: വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്സിലെ കമ്മ്യൂണിറ്റി ഹാളിൽ പ്രശസ്ത സംഗീതജ്ഞനും, അനുഗൃഹീത ഗായകനുമായ തേക്കടി രാജൻ അവർകളുടെ നേതൃത്വത്തിൽ ആരംഭിച്ച സംഗീത ക്ലാസുകളുടെ ഉദ്ഘാടനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്സ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ലാൽ വിജയൻ ഉദ്ഘാടനം ചെയ്തു. തേക്കടി രാജൻ , എസ്. ചിത്രരാജൻ , ബിനു ജയിംസ് എന്നിവർ പ്രസംഗിച്ചു.