വന്ദേഭാരത് കന്നിയാത്ര നാളെ കാസര്‍കോട് നിന്ന്

0

കാസര്‍കോട് നിന്നും ഒരു തീവണ്ടി തിരുവനന്തപുരത്തേക്ക് കന്നിയാത്ര പുറപ്പെടുന്നു.വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ട് ദിവസത്തെക്കുള്ള എക്‌സിക്യൂട്ടീവ് ടികറ്റ് ഫുള്‍ ആയി കഴിഞ്ഞു. ചെയര്‍ കാറിന്റെ ടിക്കറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ടിക്കറ്റെടുത്തിരിക്കുന്നത് യാത്ര ആഘോഷമാക്കി മാറ്റാനാണ്. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ചെയര്‍കാര്‍ നിരക്ക് 1590 രൂപയാണ്. എക്‌സിക്യൂടീവ് ക്ലാസില്‍ 2880 രൂപയുമാണ് ഭക്ഷണമുള്‍പ്പെടെയുളള നിരക്ക്. നാളെ ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് പൊതുജനങ്ങള്‍ക്കുളള കന്നി യാത്ര. ഒരു ദിവസം കാസര്‍കോട്ട് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ യാത്രക്കാര്‍ക്കുള്ള ആദ്യ യാത്രയാണ് നാളെ ഉച്ചയ്ക്ക് കാസര്‍കോട്ട് നിന്നും പുറപ്പെടുന്നത്. ഇന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് 14 സ്റ്റേഷനുകളിലും നിര്‍ത്തി രാത്രി 9.15ന് കാസര്‍കോട്ട് എത്തിച്ചേരും. അതിഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി ജില്ലാ കമ്മറ്റി. യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യമായി പുറപ്പെടുന്നത് ഗംഭീമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.പ്രശാന്തും നാസര്‍ ചെര്‍ക്കളവും നിസാര്‍ പെര്‍വാഡും പറഞ്ഞു.കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വന്ദേ ഭാരത് മംഗഌറു വരെ നീട്ടാനുള്ള എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം കിട്ടുക കാസര്‍കോട്ടുകാര്‍ക്ക് തന്നെയായിരിക്കും. വന്ദേ ഭാരത് ട്രെയിനിന് കാസര്‍കോട്ട് വെള്ളം നിറക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വരികയാണ്. പാളത്തിന് സമീപത്ത് കൂടി നീളത്തിലുള്ള പൈപ്പ് ഇരുമ്ബ് തൂണില്‍ ഘടിപ്പിച്ച്‌ വെള്ളം എത്തിക്കുന്ന പദ്ധതിയാണ് നടത്തുന്നത്.ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു എംപിപോലുമില്ലാത്ത കേരളത്തിനും അതിലുപരി കാസര്‍ കോടിനും പ്രത്യേക പരിഗണനയാണ് നല്‍കിവരുന്നത്. അതിന്റെ പ്രതിഫലനമാണ് പരമ്ബരാഗതമായി തെക്കന്‍ ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന് പതിവ് തീതിയില്‍ നിന്ന് വ്യതിചലിച്ച്‌ കാസര്‍ കോട്ടുകാരെ അമ്ബരപ്പിച്ചുകൊണ്ട് ദേശീയപാത വികസനവും കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.വന്ദേ ഭാരതിന്റെ ആദ്യ പ്രഖ്യാപനത്തില്‍ കാസര്‍കോടിനെ ഒഴിവാക്കിയെന്ന പ്രചരണം ഉണ്ടായെങ്കിലും ബിജെ പി ജില്ലാ നേതൃത്വത്തിന്റെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഇടപെടലില്‍ കാസര്‍കോട്ടേക്ക് നീട്ടുകയായിരുന്നു. ട്രെയിനിന് തിരുവനന്തപുരം-എറണാകുളം വരെ 765 രൂപയും തിരുവനന്തപുരം-കോഴിക്കോട് വരെ 1090 രൂപയും എറണാകുളം- കോഴിക്കോട് വരെ 730 രൂപയുമാണ് കുറഞ്ഞ നിരക്ക്. സെമി ഹൈ സ്പീഡ് ട്രെയിനിന്റെ ആദ്യയാത്രയ്ക്കുളള ടിക്കറ്റുകളുടെ ബുകിങ് മൊബൈല്‍ ആപ്പ് ടിക്കറ്റ് കൗണ്ടറുകള്‍, വെബ്‌സൈറ്റ് എന്നിവ വഴി പതിവ് രീതിയില്‍ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. തത്കാല്‍ സംവിധാനം ഇല്ല. തിരുവനന്തപുരം – കൊല്ലം യാത്രയ്ക്കുളള ചെയര്‍കാര്‍ നിരക്കായ 435 രൂപയാണ് കുറഞ്ഞ നിരക്ക്. എറണാകുളത്തേയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1420 രൂപയും ചെയര്‍കാര്‍ നിരക്ക് 765 രൂപയുമാണ്. കോഴിക്കോട്ടേയ്ക്ക് ഇത് 2060, 1090 ആണ്. കാസര്‍കോട് വരെ ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്. കാസര്‍കോട്-കോഴിക്കോട് യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് നിരക്ക് 1195 രൂപ, ചെയര്‍കാര്‍ നിരക്ക് 625 രൂപയും എറണാകുളത്തേയ്ക്ക് 1835, 940 രൂപയുമാണ്. കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2815, ചെയര്‍കാറില്‍ 1520 രൂപയുമാണ് നിരക്ക്. ട്രെയിന്‍ കാസര്‍കോട്ടേക്ക് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേയാണ് ജനങ്ങള്‍ ഒഴുകിയെത്തി സ്വീകരിച്ചത്. ടൈം ടേബിള്‍ അനുസരിച്ച്‌, വ്യാഴാഴ്ച ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല.

You might also like

Leave A Reply

Your email address will not be published.