മുസ്ലിം സമൂഹത്തെ വഞ്ചിച്ചത് ഓരോന്നായി പുതിയ തലമുറയ്ക്ക് മനസ്സിലാകും വിധം പുറത്ത് വന്നുകൊണ്ടിരിക്കുന്നു. മുസ്ലിം ജമാഅത്ത് കൗൺസിൽ

0

മത നിരപേക്ഷ നിലപാടുകളോട് ഐക്യപ്പെട്ട് മുസ്ലിം സമൂഹം മുഖ്യധാര പ്രസ്ഥാനങ്ങളെ വിശ്വസിച്ച് വോട്ടുചെയ്ത് അധികാരത്തിൽ കയറ്റിയ സമയങ്ങളിൽ എല്ലാം തിരിച്ച് മുസ്ലിം പൊതു സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒട്ടനവധി മുസ്ലിം സമൂഹ വിരുദ്ധ നടപടികൾ പല ഗവൺമെന്റുകളിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2010ൽ നടത്തിയ ഇല്ലാത്ത ലൗ ജിഹാദും കേരളം ഇസ്ലാമിക സ്റ്റേറ്റ് ആകുമെന്നുള്ള പത്രസമ്മേളനവും.

അതിൻറെ പ്രത്യാഘാതം കേരളം ഒന്നടങ്കം അനുഭവിക്കാൻ പോകുന്നു, കേരള സ്റ്റോറി എന്ന സിനിമ സംരക്ഷണത്തിലൂടെ നേട്ടം കൊയ്യാൻ പോകുന്നതിന്റെ തുടക്കമാണ് ചില ബിഷപ്പുമാരുടെയും സംഘപരിവാറിന്റെയും ഗൂഡമായ പുതിയ അരമന ബന്ധം. ഇതും പൊതുസമൂഹം തിരിച്ചറിയണം

20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ വേണ്ടി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് പറഞ്ഞത്.

കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാർ സ്പോൺസർ സിനിമയിൽ വി.എസിന്റെ പ്രസ്താവനയാണ് ഇതിൽ പ്രധാനമായും സമർപ്പിക്കുന്നത്.

ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിൽ നിർത്തുന്നതായിരുന്നു വി.എസിന്റെ അന്നത്തെ പ്രസ്താവന.

സംഘ്പരിവാർ ഔദ്യോഗിക വക്താവിനെപ്പോലെ അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദൻ ചെയ്തത്.

ലൗ ജിഹാദ് സമർത്ഥിക്കാൻ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാർ കേന്ദ്രങ്ങൾ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്.

ഇപ്പോൾ 33,000 പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗികമായി ഉയർത്തിക്കാട്ടുന്നത്. വി.എസ്സിന്റെ അന്നത്തെ പ്രസ്താവനയെ ഇപ്പോഴെങ്കിലും തള്ളിപ്പറയാൻ ബന്ധപ്പെട്ടവർ തയ്യാറാകണം

തള്ളിപ്പറയാൻ താമസിക്കുന്നതിനാനുസരിച്ച് വലിയ പ്രത്യാഘാതമാണ് സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പരസ്പര വിശ്വാസം നഷ്ടപ്പെടുത്തി മതസ്പർധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദർശനാനുമതി നിഷേധിക്കാൻ ബന്ധപ്പെട്ടവരും ഗവൺമെൻറ് പ്രത്യേകം ശ്രദ്ധിക്കണം.

(ജനറൽ സെക്രട്ടറി) എം.എച്ച്. സുധീർ

You might also like

Leave A Reply

Your email address will not be published.