ഫൊക്കാനയുടെ കേരള കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ

0

തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ മാർച്ച് 31, ഏപ്രിൽ ഒന്ന് തിയതികളിലാണ് കൺവൻഷൻ. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, വെസ്റ്റ് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് , കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വി. ശിവൻ കുട്ടി, ആന്റണി രാജു, മുഹമ്മദ് റിയാസ്, ആർ. ബിന്ദു, ജി.ആർ. അനിൽ, എംപി മാരായ ഡോ. ശശി തരൂർ, ജോൺ ബ്രിട്ടാസ്, അബ്‍ദുൾ വാഹിദ് എംഎൽഎമാരായ തിരുവഞ്ചുർ രാധാകൃഷ്ണൻ, എം.എ. ബേബി, വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി തുടങ്ങി പ്രഗത്ഭർ പങ്കെടുക്കുമെന്നു ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. 2022 ലെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിനു പ്രവീൺ രാജ് ആർ.എൽ. നടത്തിയ ‘മലയാള വിമർശനത്തിലെ സർഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻനിർത്തി ഒരു പഠനം’ എന്ന ഗവേഷണപ്രബന്ധം അർഹമായി. 50,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും  അടങ്ങുന്നതാണ് പുരസ്കാരം. പ്രബന്ധം സർവ്വകലാശാല പ്രകാശനവിഭാഗം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. വിമൻസ് ഫോറം സെമിനാറിൽ വച്ച് 10  നഴ്സിംഗ് കുട്ടികൾക്കു 1000 ഡോളർ വീതം സ്കോളർഷിപ്പു നൽകും. മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡും  ഈ സെമിനാറിൽ വച്ച് വിതരണം ചെയ്യും.സാഹിത്യ അവാർഡുകൾ സാഹിത്യ സെമിനാറിൽ വച്ചു  വിതരണം ചെയ്യും. സതീഷ് ബാബു മെമ്മോറിയൽ സാഹിത്യ അവാർഡും നൽകു. മികച്ച മന്ത്രിയായി  മുഹമ്മദ് റിയാസ്, എംപിയായി  ജോൺ  ബ്രിട്ടാസ് , എംഎൽഎ ആയി  തിരുവഞ്ചുർ രാധാകൃഷ്ണൻ എന്നിവരെ ഈ കൺവൻഷനിൽ ആദരിക്കുന്നതാണ്. ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ റിലീസ് ചെയ്യും. സമാപന സമ്മേളനം, കലാപരിപാടികൾ തുടങ്ങി രണ്ടു ദിവസത്തെ ഉത്സവമാണ് ഫൊക്കാന തിരുവനന്തപുരത്ത് അണിയിച്ചൊരുക്കുന്നത്.

You might also like

Leave A Reply

Your email address will not be published.