പല്ലിലെ കറ മാറ്റാന്‍ പരീക്ഷിക്കാം

0

പല കാരണങ്ങൾ കൊണ്ടും പല്ലിലെ കറ കളയാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരം ചില വഴികള്‍ പരീക്ഷിക്കാം.പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഇതിനായി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം.പല്ലിന്‍റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം.ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.ഓറഞ്ചിന്‍റെ തൊലി പൊടിച്ചതിലേയ്ക്ക് കറുവാപ്പട്ടയുടെ ഇല പൊടിച്ചതും  വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വയ്ക്കാം. ഇനി ഇവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പല്ല് തേയ്ക്കാം.ഒരു കിവിയും വെള്ളരിക്കയും ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ കൂടി ചേര്‍ത്ത് അടിച്ചെടുക്കാം. ശേഷം പേസ്റ്റ് രൂപത്തില്‍ കിട്ടുന്ന ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകള്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും.

You might also like

Leave A Reply

Your email address will not be published.