കോടതിവിധി നീതിപീഠത്തിന്റെ വിശ്വസ്തത വർധിപ്പിച്ചിരിക്കുന്നു അബ്ദുൽ ഷക്കൂർ മൗലവി

0


തിരുവനന്തപുരം മീഡിയ വണ്ണിന്റെ നിരോധനം നീക്കിയ സുപ്രീംകോടതിവിധി ചരിത്രപരവും ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ നീതിപീഠത്തിന്റെ വിശ്വാസ്യതയും, പ്രതീക്ഷയും വർധിപ്പിച്ചതായി ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലാ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽഷക്കുർ മൗലവി അൽ ഖാസിമി, ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള റമദാൻ റിലീഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,മീഡിയ വണ്ണിന്റെ നിരോധന സമയത്ത് മൗനം പാലിച്ചിരുന്നവർ വിധി വന്നതിനുശേഷം വിധിയെ പുകഴ്ത്തുകയും, മീഡിയ വണിന് നിരോധിച്ച കേന്ദ്രസർക്കാരിന്റെ ജനാധിപത്യ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങളെ അപലപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും തുടർന്ന് പറയുകയുണ്ടായി,ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റമളാൻ റിലീഫ് കിറ്റിന്റെ വിതരണ ഉദ്ഘാടനം കന്യാ റഹീം നിർവഹിച്ചു,ഭാരവാഹികളായഎ അബൂബക്കർ,, കാജാ മുഹമ്മദ് അനസ് മുഹമ്മദ്, മുഹമ്മദ് ഷഫീഖ്,,നിസാർ അഹമ്മദ്,സഫറുള്ള അബ്ദുൽസലാം, കാദർ റൂബി,അഷ്റഫലി, സൈദ് അലി,അൻവർ,,മുഹമ്മദ് ഇസ്മായിൽ, അസീം, അഫ്സൽ മുന്ന ,ബിലാൽ, ഷാഫി, ഹാഷിം, ഇബ്രാഹിം,എന്നിവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.