ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍‍ ദോഹയിലെ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രക്തദാന ക്യാമ്പിൽ സ്ത്രീകളടക്കം ഏതാണ്ട് 200 ന് അടുത്ത് ആളുകൾ രക്തം നല്കാൻ എത്തിയിരുന്നു. ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഏഴാമത് രക്തദാന ക്യാമ്പാണ് വെള്ളിയാഴ്ച നടന്നത്.

ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠൻ ക്യാമ്പ് ഉൽഘാടനം ചെയ്‌തു. ഐ സ് സി പ്രസിഡന്റ്‌ ഇ പി അബ്ദുൽ റഹ്മാൻ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, ഐ സി സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ്‌ ദീപക് കുമാർ ഷെട്ടി, മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ അബ്ദുൽ റൗഫ് കൊണ്ടോട്ടി, സെറീന അഹദ്, ഐ സ് സി മാനേജിങ് കമ്മിറ്റി മെമ്പർ നിഹാദ് അലി, ഐ.സി.ബി. എഫ് മുൻ ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായർ, , ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ കെ കെ ഉസ്മാൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ജനറൽ, സെക്രട്ടറിമാരായ ബഷീർ തുവാരിക്കൽ,അബ്ദുൽ മജീദ് , ട്രഷറർ ഈപ്പൻ തോമസ്, വിവിധ സംഘടനാ ഭാരവാഹികളായ കെ.ആർ ജയരാജ്, ഗോപിനാഥ് മേനോൻ , കൂടാതെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌മാർ, ജനറൽ സെക്രട്ടറിമാർ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ യൂത്ത് വിംഗ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീർ പുന്നൂരാൻ, ജനറൽ സെക്രട്ടറി പി.ആർ. ദിജേഷ്, ട്രഷറർ എം പി മാത്യു, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് എടശ്ശേരി, ഷിജു കുര്യക്കോസ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് റിഷാദ് മൈതീൻ, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ എം എം മൂസ, ഷിജോ തങ്കച്ചൻ, ജില്ലാ സെക്രട്ടറിമാരായ അൻഷാദ് ആലുവ, ഹരികൃഷ്ണൻ കെ , അഡ്വൈസറി ബോർഡ്‌ മെമ്പർ വർഗീസ് വർഗീസ്, ജില്ലാ കമ്മിറ്റി മെമ്പർമാരായ സിറിൾ ജോസ്, ഡാസിൽ ജോസ്, അശ്വിൻ കൃഷ്ണ , സിനിക് സാജു , ബേസിൽ തമ്പി, മുഹമ്മദ്‌ നബിൽ, ഷാജി എം ഹമീദ്, സോണി ജോസഫ്, വിനോദ് സേവ്യർ, ജെറിൻ ജോർജ് , അൻസാർ എം എ തുടങ്ങിയവർ നേതൃത്വം നല്കി.

ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇൻഷുറൻസ് കാംപെയിനും സംഘടിപ്പിച്ചിരുന്നു

You might also like

Leave A Reply

Your email address will not be published.