ഇന്‍കാസ് ഖത്തര്‍ മെഗാ ഇഫ്താര്‍;പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

0

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്തറിലെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ദോഹ അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.ഐസിബിഎഫിന്‍റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഇന്‍കാസിന്‍റെ നേതൃത്വത്തില്‍ ആയിരം പേരെ ചേര്‍ക്കുമെന്ന് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ സംഗമത്തില്‍ വെച്ച് പ്രഖ്യാപിച്ചു . ഏറെ മാതൃകാപരമായ ഈ പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പരിഛേദമായി മാറിയിരുന്ന സദസ്സ് സ്വീകരിച്ചത്. ഐസിസി പ്രസിഡണ്ട് എപി മണികണഠന്‍ റമദാന്‍ സന്ദേശം നല്‍കി. ത്യാഗത്തിന്‍റെയും പുണ്യത്തിന്‍റെയും മാസമായ റമദാന്‍ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂടി മാസമാണെന്ന് അദ്ധേഹം പറഞ്ഞു. നോര്‍ക്ക റൂട്സ് ഡയരക്ടര്‍ ജെ കെ മേനോന്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് കൂടിയായ ഹസ്സന്‍ ചൌഗ്ളെ, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍ തുടങ്ങിയ അപ്പക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഖത്തര്‍ ഇന്‍കാസ് നേതാക്കളായെ ജോപ്പച്ചന്‍ തെക്കെകൂറ്റ്, കെ കെ ഉസ്മാന്‍, മുഹമ്മദ്‌ ഷാനവാസ് , സിദ്ധീഖ് പുറായില്‍, , കെ വി ബോബന്‍, സി താജുദ്ധീന്‍, പ്രദീപ് പിള്ളൈ, എബ്രഹാം കെ ജോസഫ് ,വി എസ് അബ്ദു റഹ്മാന്‍, ഈപ്പന്‍ തോമസ്, അബ്ദുല്‍ മജീദ് പാലക്കാട് തുടങ്ങിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ,വിവിധ ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാർ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ സ്വാഗതവും ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു.ഫോട്ടോ – ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമം

You might also like

Leave A Reply

Your email address will not be published.