റമദാന്‍; വേണം, ഭക്ഷണത്തിലും കരുതല്‍…

0

മസ്കത്ത്: പരസ്പര ധാരണയോടെ ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കണമെന്നും ഒരിടത്ത് ഒന്നില്‍ കൂടുതല്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്ഷണം വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നും അത് ഭക്ഷണ ദുര്‍വ്യയത്തിന് കാരണമാക്കുമെന്നും മന്ത്രാലയം അധികൃതര്‍ ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രമാണ് വീട്ടില്‍ പാകംചെയ്യേണ്ടത്.അധികം വരുകയാണെങ്കില്‍ അയല്‍വീട്ടുകാര്‍ക്ക് നല്‍കണം. അതോടൊപ്പം ഫുഡ് ബാങ്ക് നിലവില്‍ വന്നിട്ടുണ്ടെന്നും അധികം വരുന്ന ഭക്ഷണം ഇതിലേക്ക് സംഭാവന ചെയ്യണമെന്നും ഇതുവഴി ഭക്ഷണം നഷ്ടപ്പെടുത്തുന്നത് തടയാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. റമദാനില്‍ വന്‍തോതില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കാറുണ്ട്. കമ്ബനികളും സ്ഥാപനങ്ങളും കോര്‍പറേറ്റുകളും എന്‍.ജി.ഒകളും ദിവസേന ഇഫ്താറുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇവരെല്ലാം ഇഫ്താറുകള്‍ സംഘടിപ്പിക്കുമ്ബോള്‍ ചിലപ്പോള്‍ ഭക്ഷണദുര്‍വ്യയവും നടക്കാറുണ്ട്.അധികം വരുന്ന ഭക്ഷണം പലപ്പോഴും ചവറ്റുകൊട്ടയിലേക്കാണ് പോവാറ്. ഒമാനില്‍ മറ്റ് മാസങ്ങളെക്കാള്‍ ഭക്ഷണ ദുര്‍വ്യയം റമദാനില്‍ കൂടുതലാണെന്നാണ് കണക്കാക്കുന്നത്. മറ്റ് മാസങ്ങളെ അപേക്ഷിച്ച്‌ റമദാനില്‍ 25 ശതമാനം ഭക്ഷണദുര്‍വ്യയം കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നിത്യ ജീവിതത്തില്‍ മിതത്വം പാലിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.