നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. ‘നീ നിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ ആഡ്വ. ആര്യ നോബി’ എന്നാണ് ചിത്രത്തിനൊപ്പം നോബി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആര്യക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന നോബിയെയും നെറ്റിസണ്‍സ് ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.