തിരുവനന്തപുരം: കലാസാഹിത്യ സാം
സ്കാരിക ജീവകാരുണ്യ മേഖലയിൽ
പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ
ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ
|നവഭാവന കാരുണ്യ ജ്യോതി പുരസ്കാരത്തിന് ഡോ.എ.പി.ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റെർ ഡയറക്ടർ പൂവച്ചൽ സുധീറിനെ തിരഞ്ഞെടുത്തു.
പൊതുപ്രവർത്തനത്തിലും, സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങളിലും വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും, ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡിസെൻ്റെർ വഴി ഭിന്നശേഷികൂട്ടികൾക്കും,ആദിവാസി – തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കും വിവിധ പ്രോജക്ടുകൾവഴി നൽകി വരുന്ന സ്കോളർഷിപ്പുകളും,, വേനൽകാലത്ത് പക്ഷികൾക്ക് ജീവജലം നൽകുവാനായി പതിനായിരത്തിലേറെ മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തതിനുമാണ് പൂവച്ചൽ സുധീറിനെ കാരണ്യ ജ്യോതി പുരസ്ക്കാരത്തിന് അർഹനാക്കി
യതെന്ന് നവഭാവന ചാരിറ്റബിൾ
ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ
ജയേഷ് പുളിമാത്ത് അറിയിച്ചു.
26 ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം വൈഎംസിഎ
ഹാളിൽ നടക്കുന്ന സാംസ്ക്കാരിക
സമ്മേളനത്തിൽ സൂര്യ കൃഷ്ണമൂർത്തിയും ഡോ.ജോർജ് ഓണക്കൂറും ചേർന്ന് പുരസ്ക്കാരം സമ്മാനിക്കും. ഷീബയാണ് ഭാര്യ. മക്കൾ: ഹർഷാന, സ്വാലിഹ് മുഹമ്മദ്