ഇരട്ടക്കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്‌ നയന്‍താരയും വിഘ്നേഷും വിമാനത്താവളത്തില്‍

0

ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും വി‍ഡിയോ ആണ്.ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നയന്‍സും വിക്കിയും. കുഞ്ഞുങ്ങളെ മാറോടണച്ചുകൊണ്ട് കാറില്‍ നിന്ന് ഇറങ്ങുന്ന താരങ്ങള്‍ മാനത്താവളത്തിലേക്ക് കയറുന്നതാണ് വിഡിയോയില്‍ കാണുന്നത്.

കുഞ്ഞിനെ ചേര്‍ത്തുപിടിച്ച്‌ അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് ഇരുവരും കടന്നുപോയത്. മാച്ചിങ് ഡ്രസ് ധരിച്ചാണ് ഉയിരും ഉലകവും ധരിച്ചിരിക്കുന്നത്.ഷാറുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര. മുംബൈയില്‍ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങള്‍ പിറന്നത്.

You might also like

Leave A Reply

Your email address will not be published.