മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വെച്ച്‌ ആടുതോമയ്ക്കു മുന്നില്‍ അനശ്വര രാജന്‍

0

സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലില്‍ നില്‍ക്കുന്ന അനശ്വരയെയാണ് ചിത്രത്തില്‍ കാണുന്നത്.ചിത്രത്തിലെ ഹിറ്റ് ഡയലോഗിനൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസും വച്ച്‌ നില്‍ക്കുന്ന അനശ്വരയെയാണ് ചിത്രത്തില്‍ കാണുന്നത്. ”ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും. മണിയാ.പോ..” എന്നാണ് അനശ്വര ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളുമായി ആരാധകരും എത്തുന്നുണ്ട്.സംവിധായകന്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്ബനി വഴിയാണ് ‘സ്ഫടികം’ സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്. ഫോര്‍ കെ സാങ്കേതികത്തികവിന്റെ ദൃശ്യ സമ്ബന്നതയോടെയാണ് ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

You might also like
Leave A Reply

Your email address will not be published.