മതേതരത്വ ഇന്ത്യയുടെ മനസ്സറിഞ്ഞ മഹനീയ മാതൃക അതാണ് നമ്മുടെ എല്ലാം പ്രിയങ്കരനായ ബഹുമാന്യനായ യൂസഫലി സാഹിബ്

0

കേരളത്തിൽ ജനിച്ച യൂസഫലി സാഹിബ് ഇന്ത്യയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലും അദ്ദേഹത്തിന്റെ വ്യവസായ ശൃംഖല അനുദിനം പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ആരംഭിക്കുമ്പോഴും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോഴുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനശൈലിയും കാണുമ്പോൾ എല്ലാപേർക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട് തന്റെ സ്ഥാപനങ്ങൾ മുഴുവൻ ഇന്ത്യക്കാരനും വേണ്ടിയുള്ളതാണെന്നും മുഴുവൻ ആളുകളും അതിന്റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമാണെ ന്നുള്ള തന്റെ ലക്ഷ്യത്തിന്റെ സാക്ഷാകാരമാകണമെന്നുള്ളത്.
തന്റെ വ്യവസായ മേഖലയിലെയും അതുമായി ബന്ധപ്പെട്ടുമുള്ള നൂറു നൂറു കാര്യങ്ങൾക്കിടയിലും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യൂസഫലി സാഹിബിന്റെ കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിലും ജാതിമതഭേദമില്ലാതെ ഏതു വിഭാഗതിൽ പെട്ടവരായാലും അദ്ദേഹത്തിനെ ക്ഷണിക്കുന്ന സാമൂഹ്യ സംസ്കാരിക പരിപാടികളിൽ കൃത്യമായി എത്തിച്ചേരുകയും അതിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുകയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം നൽകി എല്ലാപേരെയും പുഞ്ചിരിയോടെ സ്വീകരിക്കുകയും ചെയ്യുന്നത് നാം എന്നും എന്നും കാണുന്ന കാഴ്ചകളാണ്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകിയിരിക്കുന്നത് സമൂഹത്തിലെ ഏറ്റവും വലിയ പ്രയാസങ്ങളിലും ദുരിതങ്ങളിലും പെട്ട് കഷ്ടപ്പെടുന്നവരും അനാഥരും അശരണരുമായ ആയിരങ്ങളുടെ വേദനയ്ക്കും യാതനയ്ക്കും പരിഹാരം കണ്ടെത്തുക എന്നുള്ളതാണ്. അദ്ദേഹത്തിന്റെ അത്തരം പ്രവർത്തനങ്ങൾ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ ദിവസവും ഒരോ മണിക്കൂറും ഏറ്റവും വലിയ നന്മകളിൽ കൂടിയാണ് കടന്നു പോകുന്നത്.
അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചപ്പോൾ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ബന്ധുവായ മർഹൂം കെ.എം സാലി ഹാജിയുടെ വസതിയിൽ വച്ച് അദ്ദേഹത്തിന് നൽകിയ ആദരിക്കൽ ചടങ്ങിൽ വച്ച് അദ്ദേഹത്തെ കാണുവാനും പരിചയപ്പെടാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചിരുന്നു. അതിനുശേഷം ഇന്നേവരെ അദ്ദേഹത്തിനെ നേരിൽ കാണുവാനും ഒന്ന് സംസാരിക്കുവാനും വളരെ ഏറെ ആഗ്രഹിച്ചുവെങ്കിലും, ഒന്ന് കാണുവാനോ രണ്ടു വാക്ക് സംസാരിക്കുവാനോ ഉള്ള ഒരു അവസരവും ഇന്നേവരെ കിട്ടിയിട്ടില്ല എന്തായാലും ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും മഹനീയ മാതൃകയാകാൻ അദ്ദേഹത്തിന്റെ വ്യാവസായിക സാമൂഹിക സാംസ്കാരിക ധാർമിക മേഖലകളിലെ പ്രവർത്തനം മുഴുവൻ ഇന്ത്യക്കാരനും അഭിമാനകരമായ മാതൃകയായി എന്നുമെന്നും നിലനിൽക്കുക തന്നെ ചെയ്യും.

വൈ എം താജുദ്ധീൻ EX:കൗൺസിലർ TVM

You might also like

Leave A Reply

Your email address will not be published.