ബ്ലൂ ടൂത്ത് കോളിംഗ്, ഹെല്‍ത്ത്, ഫിറ്റ്‌നസ് ഫീച്ചറുകള്‍; വെറും 1799 രൂപയ്ക്ക് പുത്തന്‍ സ്മാര്‍ട്ട് വാച്ച്‌

0

ഏവരുടെയും പ്രിയ ഓഡിയോ ബ്രാന്‍ഡായ ബോള്‍ട്ട് വെയറബിള്‍സ് വിപണിയിലും മുന്നേറുകയാണ്. കമ്ബനിയുടെ ലേറ്റസ്റ്റ് മോഡല്‍ സ്മാര്‍ട്ട് വാച്ചായ ബോള്‍ട്ട് സ്വിങ് കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്.ഒട്ടേറെ സവിശേഷതകളുള്ള ഈ വാച്ചിന് സ്‌റ്റൈലിഷ് ഡിസൈനും നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറുകളോട് കൂടിയ ബജറ്റ് സ്മാര്‍ട്ട് വാച്ച്‌ വലിയ ഡിസ്‌പ്ലേ ഫീച്ചറുമായാണ് എത്തിയിരിക്കുന്നത്. ഫോണ്‍ പോക്കറ്റിലായിരിക്കുമ്ബോഴും വാച്ചിലൂടെ കോളുകള്‍ വിളിക്കാനും എടുക്കാനും സംസാരിക്കാനും സാധിക്കും. ഇതിനായി മൈക്രോഫോണും സ്പീക്കറും വാച്ചില്‍ നല്‍കിയിട്ടുണ്ട്.1000 നിറ്റ്സ് ബ്രൈറ്റ്‌നസോട് കൂടിയ 1.9 ഇഞ്ച് സ്‌ക്വയര്‍ സ്‌ക്രീന്‍, പേയ്മെന്റ് ക്യുആര്‍ കോഡ് സ്‌കാനര്‍, ബ്ലൂടൂത്ത് കോളിംഗ് ഫീച്ചര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 1799 രൂപയാണ് ബോള്‍ട്ട് സ്വിങ് സ്മാര്‍ട്ട് വാച്ചിന്റെ വില. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ് ഡിവൈസ് വില്‍പ്പനയ്‌ക്കെത്തുന്നത്. ബീജ്, നീല, കറുപ്പ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് വാച്ച്‌ അവതരിപ്പിച്ചിരിക്കുന്നത്.ഒറ്റ ചാര്‍ജില്‍ ഏഴ് ദിവസം വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബാറ്ററിയാണ് ബോള്‍ട്ട് സ്വിങ് സ്മാര്‍ട്ട് വാച്ചില്‍ നല്‍കിയിട്ടുള്ളത്. 20 ദിവസം വരെ സ്റ്റാന്‍ഡ്ബൈ ടൈം നല്‍കാനും ഈ വാച്ചിന് സാധിക്കും. രണ്ട് മണിക്കൂറിനുള്ളില്‍ ഈ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. പേയ്മെന്റ് ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനുള്ള ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് അവരുടെ വാച്ചില്‍ നിന്ന് നേരിട്ട് ട്രാന്‍സാക്ഷന്‍സ് നടത്താനും സാധിക്കും.

You might also like

Leave A Reply

Your email address will not be published.