കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

0

ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയ്‌ക്കെതിരായ തുടര്‍സമരം സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമെടുക്കും.ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയായ ഹാഥ് സേ ഹാഥ് അഭിയാന്‍ പ്രചാരണ പരിപാടിയും വിജയിപ്പിക്കുന്നത് ആലോചിക്കലാണ് മറ്റൊരു പ്രധാന അജണ്ട. വഴിമുട്ടിയ പാര്‍ട്ടി പുനഃസംഘടനയും യോഗത്തില്‍ ചര്‍ച്ചയാവും.ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യത്യസ്ഥ നിലപാടുകള്‍ സ്വീകരിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തില്‍ ഉയരും. അധിക നികുതി ജനങ്ങള്‍ നല്‍കേണ്ടെന്ന ആഹ്വാനം പിന്നീട് സുധാകരന്‍ പിന്‍വലിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.