കളക്ടറായി ഡെപ്യൂട്ടി സ്പീക്കർ; സിനിമ 28 ന് നിയമസഭയിൽ

0തിരു:- ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജില്ലാ കളക്ടറായി പ്രധാന വേഷം അഭിനയിക്കുന്ന സമാന്തരപക്ഷികൾ എന്ന സിനിമ ഫെബ്രുവരി 28 ന് നിയമസഭയിൽ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും. പ്രേം നസീർ സുഹൃത് സമിതി നിർമ്മിച്ച ചിത്രം ജഹാംഗീർ ഉമ്മറാണ് സംവിധാനം ചെയ്തത്. കൊല്ലം തുളസി ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതിയ ഇതിൽ ഇദ്ദേഹത്തെ കൂടാതെ എം.ആർ.ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, റിയാസ് നെടുമങ്ങാട്, ശ്രീപത്മം, കാലടി ഓമന ,റുക്സാന , മഞ്ചു, വെങ്കി, ആരോമൽ, രാജമൗലി തുടങ്ങി പ്രമുഖർ അഭിനയിച്ചു. പ്രഭാവർമ്മ, സുജേഷ് ഹരിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വാഴമുട്ടം ചന്ദ്രബാബു .ലഹരി വരുത്തുന്ന ദുരന്തം അതിനെതിരെയുള ശക്തമായ കഥയാണ് ചിത്രം പറയുന്നത്. അജയ്തുണ്ടത്തിലാണ് പി.ആർ. ഒ. ചിത്രത്തിന്റെ ഗാന സി.ഡി. പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കും.

You might also like

Leave A Reply

Your email address will not be published.