ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിപ്‌ലോക്ക് രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ആല്‍ഫ്രഡ് ജി .സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി .ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജുപിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു , ഡെയ്‌ന്‍ ഡേവിഡ്, ഫുക്രു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അന്‍സാര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠ് ആണ് നിര്‍മ്മാണം. ഗാനങ്ങള്‍ വിനായക് ശശികുമാര്‍, സംഗീതം : ഷാന്‍ റഹ്മാന്‍.ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും.