ആറുമാസം തുടര്‍ച്ചയായി ദിവസം ഒരു അവക്കാഡോ പഴം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനം. വിവിധ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
അവക്കാഡോ കഴിച്ചവരില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ആഹാരക്രമം (ഡയറ്റ്) ഉണ്ടെന്ന് പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു. അവക്കാഡോയുടെ ആരോഗ്യഗുണങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഏറ്റവും വലിയ പഠനമാണിത്. അവക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മികച്ച ആഹാരക്രമത്തില്‍ അവക്കാഡോ ആരോഗ്യപ്രദമായൊരു ഘടകമാണെന്ന് പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പെന്നി ക്രിസ് ഏതേര്‍ട്ടണ്‍ പറഞ്ഞു. ഇതിനു പുറമെ പൊണ്ണത്തടി ഉള്ളവരിലും ശരീരഭാരം കൂടിയവരിലും വയറിന് ചുറ്റുമുള്ള കൊഴുപ്പിലും കരളിലെ കൊഴുപ്പിലും കാര്യമായ വര്‍ധന ഉണ്ടായില്ലെന്നും പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.ദിവസം ഒരു അവക്കാഡോ കഴിക്കുന്നത് ശരീരഭാരം കൂട്ടിയില്ലെന്ന് മാത്രമല്ല, രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍. കുറയുന്നുവെന്നും കണ്ടെത്തി. അതേസമയം, സ്ഥിരമായി അവക്കാഡോ കഴിക്കുന്നവരുടെ ആഹാരക്രമം മെച്ചപ്പെടുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷണല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റീന് പീറ്റേഴ്‌സണ്‍ പറഞ്ഞു.മികച്ച ആഹാരക്രമം ഉള്ളത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, നിരവധി അര്‍ബുദങ്ങള്‍ തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട്. അതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ട കണ്ടുപിടിത്തമാണ് – ക്രിസ്റ്റീന പറഞ്ഞു.യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി, ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി, പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
Next Post
You might also like