വെളളറട : പനച്ചമൂട് എൽ എം എസ് എൽ പി സ്കൂളിൽ കേരള ലഹരി നിർമാർജന സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ടും ലഹരി വിരുദ്ധ കവിയുമായ രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ലിസി റോബർട്ട് ,കവടിയാർ ടി എം സി മൊബൈൽ ടെക്നോളജി ഡയറക്ടർ ജമീൻ യൂസഫ് , പി.റ്റി എ പ്രസിഡണ്ട് നിമിത എൻ എസ് ,സ്റ്റാഫ് സെക്രട്ടറി അലക്സ് മനോഹരം എന്നിവർ പ്രസംഗിച്ചു. ക്വിസ് പ്രോഗ്രാം , ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയുമുണ്ടായിരുന്നു