ദുകം റിഫൈനറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി

0

നവംബര്‍ അവസാനത്തോടെ പദ്ധതി 96 ശതമാനം പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ദുകം സാമ്ബത്തിക മേഖലയിലെ പ്രധാന പദ്ധതികളിലൊന്നാണിത്. മേഖലയിലെ ഏറ്റവും വലിയ വ്യാവസായിക, സാമ്ബത്തിക കേന്ദ്രങ്ങളിലൊന്നായി ദുകത്തെ മാറ്റുന്നതിനുള്ള പദ്ധതിയുടെ തുടക്കരേഖയായാണ് ഇതിനെ കണക്കാക്കുന്നത്. ദുകമിലെ പ്രത്യേക സാമ്ബത്തിക മേഖലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പദ്ധതി ഒക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇന്റര്‍നാഷനലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് ഒരുങ്ങുന്നത്. പദ്ധതിയില്‍ പ്രധാനമായും മൂന്ന് പാക്കേജുകളാണുള്ളത്. ആദ്യത്തേതില്‍ റിഫൈനറിയുടെ പ്രധാന പ്രൊസസിങ് യൂനിറ്റുകള്‍ ഉള്‍പ്പെടുന്നതാണ്. സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടുന്നതാണ് രണ്ടാമത്തേതില്‍ വരുന്നത്.ലിക്വിഡ്, ബള്‍ക്ക് പെട്രോളിയം വസ്തുക്കളുടെ സംഭരണവും കയറ്റുമതി സൗകര്യങ്ങള്‍, ദുകം തുറമുഖം, റാസ് മര്‍കസിലെ ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രങ്ങള്‍, റാസ് മര്‍കസില്‍ നിന്ന് ദുകം റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നതിനുള്ള 81കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ എന്നിവയാണ് മൂന്നാമത്തെ പാക്കേജില്‍ വരുന്നത്.ഡീസല്‍, വ്യോമയാന ഇന്ധനം, നാഫ്ത, ദ്രവീകൃത പെട്രോളിയം വാതകം, സള്‍ഫര്‍, പെട്രോളിയം കോക്ക് എന്നിവ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള 10 പ്രധാന പ്രോസസിങ് യൂനിറ്റുകള്‍ ദുകം റിഫൈനറിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ലോകമെമ്ബാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള എണ്ണ ഉല്‍പന്നങ്ങള്‍ നല്‍കാന്‍ സഹായിക്കും. പ്രതിദിനം 2,30,000 ബാരല്‍ ശേഷിയുള്ള ദുകം റിഫൈനറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സുല്‍ത്താനേറ്റിന് പ്രതിദിനം 5,00,000 ബാരല്‍ ശുദ്ധീകരിച്ച എണ്ണ ഉല്‍പന്നങ്ങള്‍ നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് മാറും.

You might also like

Leave A Reply

Your email address will not be published.