ചൈനയില്‍ റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷന്‍ അവതരിപ്പിച്ചു

0

റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷന്റെ അടിസ്ഥാന 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 1,699 യുവാന്‍ (ഏകദേശം 20,200 രൂപ) ആണ് വില.8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,799 യുവാനും (ഏകദേശം 21,400 രൂപ) ടോപ്പ് എന്‍ഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 1,999 യുവാനുമാണ് (ഏകദേശം 23,700 രൂപ) വില.5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.2, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലറേഷന്‍ സെന്‍സര്‍, ഇ-കോമ്ബസ്, ഡിസ്റ്റന്‍സ് സെന്‍സര്‍, ഐആര്‍ റിമോട്ട് കണ്‍ട്രോള്‍, ഗൈറോസ്‌കോപ്പ് എന്നിവയാണ് പ്രധാന സെന്‍സറുകള്‍. റെഡ്മി നോട്ട് 12 പ്രോ പോലെ സ്പീഡ് എഡിഷനും 67W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയുടെ പിന്തുണയുണ്ട്. ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷനില്‍ ആന്‍ഡ്രോയിഡ്-12 അടിസ്ഥാനമാക്കിയുള്ള MIUI 14 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.67-ഇഞ്ച് ഫുള്‍-എച്ച്‌ഡി+ (1,080×2,400 പിക്‌സലുകള്‍) ഓലെഡ് ഫ്‌ലെക്‌സിബിള്‍ ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച്‌ സാംപ്ലിങ് റേറ്റ്, HDR10+ പിന്തുണ എന്നിവയുണ്ട്.ഡിസ്‌പ്ലേയ്ക്ക് 1920Hz PWM ഡിമ്മിങ്ങും ഡിസിഐ-പി3 കളര്‍ ഗാമറ്റും ഉണ്ട്. 12 ജിബി വരെയുള്ള LPDDR4x റാമിനൊപ്പം ഒക്ടാ കോര്‍ 6nm സ്നാപ്ഡ്രാഗണ്‍ 778 ജി ആണ് പ്രോസസര്‍. റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷനില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതില്‍ f/1.89 ലെന്‍സുള്ള 100 മെഗാപിക്‌സല്‍ സാംസങ് HM2 സെന്‍സര്‍ ഉള്‍പ്പെടുന്നു. ക്യാമറ സജ്ജീകരണത്തില്‍ 119 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഉള്‍പ്പെടുന്നു.സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി സെന്‍സറും ഉണ്ട്. 256 ജിബി യുഎഫ്‌എസ് 2.2 സ്റ്റോറേജ് വരെ സ്മാര്‍ട് ഫോണ്‍ പായ്ക്ക് ചെയ്യുന്നു. മിഡ്നൈറ്റ് ബ്ലാക്ക്, ഷിമ്മര്‍ ഗ്രീന്‍, ടൈം ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്‌സെറ്റ് വരുന്നത്. നിലവില്‍ ചൈനയിലെ മി.കോം വഴി വാങ്ങാം. റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷന്റെ ആഗോള ലോഞ്ചിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

You might also like

Leave A Reply

Your email address will not be published.