വേള്‍ഡ് കപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ‘ലഹരി ഔട്ട് വണ്‍ മില്യണ്‍ ഗോള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഫുട്‌ബോള്‍ ഷൂട്ടൗട്ട്

0

കോഴിക്കോട്:  ‘ലഹരി ഔട്ട് വണ്‍ മില്യണ്‍ ഗോള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. നവംബര്‍ 16-19 തിയ്യതികളില്‍ സംസ്ഥാന തലം മുതല്‍ യൂനിറ്റ് തലം വരെയാണ് ഷൂട്ടൗട്ട് സംഘടിപ്പിക്കുക.സംസ്ഥാന തല ഉദ്ഘാടനം 16ന് മലപ്പുറത്ത് നടക്കും. വിവിധ ഘടകങ്ങളില്‍ മേല്‍ പറഞ്ഞ തിയ്യതികളില്‍ ഏതെങ്കിലുമൊരു ദിവസമാവും ഷൂട്ടൗട്ട് സംഘടിപ്പിക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ദേശീയ സംസ്ഥാന ഫുട്‌ബോള്‍, മറ്റ് കായിക താരങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ഷൂട്ട് ഔട്ടില്‍ പങ്കാളികളാകും. ലഹരിക്കെതിരെയുള്ള ഷൂട്ടൗട്ട് ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

You might also like

Leave A Reply

Your email address will not be published.