ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി

0

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളത്തിലിറങ്ങിയെന്ന നേട്ടത്തിലാണ് മെസി മറഡോണയുടെ ഒപ്പമെത്തിയത്.21 ലോകകപ്പ് മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അര്‍ജന്റീന-മെക്‌സിക്കോ മത്സരത്തില്‍ തന്റെ 21-ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്.മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2006 മുതലുള്ള ലോകകപ്പുകളില്‍ എട്ട് ഗോളുകളാണ് ഇതുവരെ മെസി നേടിയിട്ടുള്ളത്. താരത്തിന്റെ അവസാനത്തെ ലോകകപ്പായിരിക്കും എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും മെസിയും ലോകമെമ്ബാടുമുള്ള ആരാധകരും ആഗ്രഹിക്കുന്നില്ല.രണ്ട് ദിവസം മുന്നെയായിരുന്നു ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണയുടെ രണ്ടാം ചരമവാര്‍ഷികം. 2020 നവംബര്‍ 25 നായിരുന്നു കാല്പന്തുകളിയുടെ അമരമാന്ത്രികന്‍ വിടപറഞ്ഞത്.

You might also like

Leave A Reply

Your email address will not be published.