പി വി എ നാസർ ദോഹ
ലോക കപ്പിന്റെ കളി ആഘോഷങ്ങൾക്ക് രുചി പകരാൻ സൗദി അറേബ്യയുടെ പ്രശസ്തമായ ചിക്കൻ വിഭവം അൽബായ്ക് ഖത്തറിൽ എത്തി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷമാണു പലരും തങ്ങളുടെ രുചി പരീക്ഷണങ്ങൾ നടത്തുന്നത് സൗദി അറേബ്യ ഇൽ അറബികൾക്കും വിദേശികൾക്കും ഇടയിൽ ഏറെ പ്രചാരത്തിലുള്ള ഭക്ഷ്യ കേന്ദ്രമാണ് അൽബൈക്.
മെസ്സില്ല ദർബ് അൽസയിലാണ് അൽബൈക് കണ്ടായിനെർ ക്യാബിൻ സ്ഥാപിച്ചിരിക്കുന്നത് ലുസൈൽ സിറ്റി അസ്പെയർ സ്റ്റേഡിയം തുടങ്ങിയ ഭാഗങ്ങളിലും അൽബൈക് ക്യാബിൻ കൌണ്ടർ കൾ ഉണ്ട്. ദോഹ ഇൽ നിന്നുള്ള മെട്രോ സ്റ്റേഷൻ പരിസരങ്ങളിലാണ് അൽബൈക് കൌണ്ടറുകൾ എന്നതിനാൽ രുചി ആസ്വാദകർക്ക് എളുപ്പത്തിൽ എത്തിച്ചേരമെന്നെ പ്രതേക തയും ഉണ്ട്.
ലോക കപ്പിന്റെ ആരവങ്ങൾക്കിടയിലും ധാരാളം മലയാളികൾ ഉൾപ്പെടെ വിവിധ ദേശ ക്കാർ അൽബൈക്കിന്ടെ രുചി തേടി എത്തുന്നുണ്ട് സാമാന്യം സഹിക്കാവുന്ന വില മാത്രമേ അൽബൈക് വിഭവങ്ങൾക്ക് ഉള്ളൂ എന്നതും ആളുകളെ അൽബൈക്കിൽ എത്തുന്നതിനു കാരണമാണ്.