ലൈവ്’ (Live movie) എന്ന ചിത്രത്തിന്‍്റെ ചിത്രീകരണം നവംബര്‍ 18 വെള്ളിയാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു

0

അഞ്ചുമന ദേവീക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. നിര്‍മ്മാതാക്കളായ ദര്‍പ്പണ്‍ ബംഗേ ജാ, നിധിന്‍ കുമാര്‍, വി.കെ. പ്രകാശ്, തിരക്കഥാകൃത്ത്, എസ്. സുരേഷ് ബാബു, അഭിനേതാക്കളായ സൗബിന്‍ ഷാഹിര്‍, മംമ്താ മോഹന്‍ദാസ്, എന്നിവരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.മംമ്താ മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയാ വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്‍്റെ രചന നിര്‍വ്വഹിക്കുന്നത്.ഒരുത്തീക്കു ശേഷം വി.കെ. പ്രകാശും എസ്. സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അല്‍ഫോന്‍സ് ജോസഫിന്‍്റേതാണു സംഗീതം. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.കലാസംവിധാനം – ദുണ്ടു രാജിവ് രാധ, മേക്കപ്പ് – രാജേഷ് നെന്മാറ,
കോസ്റ്റ്യും ഡിസൈന്‍ – ആദിത്യാ നാണു., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ആഷിക്ക് കെ., ലൈന്‍ പ്രൊഡ്യൂസര്‍ – ബാബു മുരുകന്‍, ലൈന്‍ പ്രൊഡക്ഷന്‍ – ട്രെന്‍ഡ്സ് ആന്‍്റ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്. ഫിലിംസ് 24 & ദര്‍പ്പണ്‍ ബംഗേജാ പ്രസന്‍്റസിന്‍്റെ ബാനറില്‍, ദര്‍പ്പണ്‍ ബംഗ്രേജാ, നിധിന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാണം. ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍സ് – നിദാദ്.

You might also like

Leave A Reply

Your email address will not be published.