ഓടുന്ന കാറിനുള്ളില്‍ വച്ച്‌ 19കാരിയായ മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

0

കൊച്ചി: ഓടുന്ന കാറിനുള്ളില്‍ വച്ച്‌ 19കാരിയായ മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിഅവിടെവച്ച്‌ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റുന്നത്. സുഹൃത്തായ സ്ത്രീ ഈ സമയം കാറില്‍ കയറിയില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുമായി കറങ്ങിയ യുവാക്കള്‍ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. അ‌ര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന മോഡലില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.