നോർവേ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി

0

നോർവേ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നാവിക ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ് രംഗത്തും അക്വാ കൾച്ചർ രംഗത്തും പുതിയ പദ്ധതികൾ നടപ്പിലാക്കാനും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിൽ കപ്പലുകൾ നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിക്കും. 1953 മുതൽ കൊല്ലത്തെ നീണ്ടകരയിൽ നോർവേയുമായി സഹകരിച്ചു നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിന്റെ ഫിഷറീസ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. ഈ മേഖലയിലും ഇതോടനുബന്ധിച്ച മറ്റ് മേഖലകളിലെയും സഹകരണം വർദ്ധിപ്പിക്കാനും അതുവഴി ഇന്ത്യ നോർവേ നയതന്ത്ര ബന്ധത്തിലെ പ്രധാന കണ്ണിയായി കേരളത്തെ മാറ്റിയെടുക്കണമെന്നും സെൽനെസ്സ് സ്കെജറൻ പ്രതിനിധിസംഘത്തിന് ഉറപ്പുനൽകി.

You might also like

Leave A Reply

Your email address will not be published.