ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാളിന്റെ പുതിയ ഹൈപര്മാര്ക്കറ്റായ ഗ്രാന്‍ഡ് എക്സ്പ്രസ് ഉം ഖര്നയില് പ്രവര്‍ത്തനം തുടങ്ങി
പ്രൗഢഗംഭീരമായ ചടങ്ങില്‍ ശൈഖ് ഫൈസല്‍ ഖലീഫ എസ്.ജെ ആല്‍ഥാനി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് ഹൈപര്‍മാര്‍ക്കറ്റിന്റെ ഏഴാമത്തെ ശാഖയാണ് ഉം ഖര്നയില് പ്രവര്‍ത്തനം തുടങ്ങിയത്.ഗ്രാന്‍ഡ്മാള്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് ചേലാട്ട്, റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി.ഇ.ഒ ഷരീഫ് ബി.സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ചീഫ് ഓപറേഷന് ഓഫിസര്‍ ഡേവിഡ് ഫോഡ് എന്നിവര്‍ പങ്കെടുത്തു. ശമാല്‍ എക്സ്പ്രസ് റോഡില്‍ എക്സിറ്റ് 24ലാണ് ഉം ഖര്നയിലെ ഗ്രാന്‍ഡ് എക്സ്പ്രസ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ഏഴാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഉദ്ഘാടകനായ ശൈഖ് ഫൈസല്‍ ആല്‍ഥാനി പറഞ്ഞു. ഉംഖര്നയിലെ വിവിധ വിഭാഗം ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്നതായിരിക്കും ഗ്രാന്‍ഡ് എക്സ്പ്രസ്. അന്തരാഷ്ട്ര നിലവാരമുള്ള ഷോപ്പിങ് അനുഭവവും മികച്ച നിലവാരമുള്ള ഉല്പന്നങ്ങളും ഉറപ്പാക്കുന്ന ഗ്രാന്‍ഡ്മാള്‍ ടീമിനെയും മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് ചേലാട്ടിനെയും ഖത്തര്‍ റീജ്യനല്‍ മാനേജ്മെന്റിനെയും അഭിനന്ദിച്ച അദ്ദേഹം വിജയാശംസകളും നേര്‍ന്നു.തങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെയും വിജയകരമായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് ഏഴാമത്തെ ഹൈപര്മാര്ക്കറ്റെന്ന് ഡോ. അന്‍വര്‍ അമീന് ചേലാട്ട് പറഞ്ഞു. വിവിധ മന്ത്രാലയങ്ങള്‍, മുനിസിപ്പാലിറ്റി വിഭാഗം ഉള്‍പ്പെടെയുള്ളവരുടെ പിന്തുണക്ക് നന്ദിയും അറിയിച്ചു. പ്രാദേശിക സംരംഭകര്‍, ഉല്പാദകര് എന്നിവര്‍ക്ക് അവരുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യാനും ഗ്രാന്‍ഡ് എക്സ്പ്രസിലൂടെ പുതിയ റീട്ടെയില്‍ ഇടം കൂടി നല്‍കുകയാണെന്ന് റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. പ്രാദേശിക ബിസിനസുകള്‍ക്കും അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്കും വലിയ വിപണി ഇതുവഴി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, ബേക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയ അവശ്യ സാധനങ്ങളെല്ലാം മിതമായ നിരക്കില്‍ ഗ്രാന്‍ഡ് എക്സ്പ്രസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങള്‍ അറിയിച്ചു.ലോകകപ്പിനോട് അനുബന്ധിച്ചുള്ള പ്രത്യേക സമ്മാനപദ്ധതികള്‍ പുതിയ ശാഖയിലും ലഭ്യമാണ്.വരുന്ന ആറു മാസത്തിനുള്ളില്‍ നാല് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡോ. അന്‍വര്‍ അമീന് പറഞ്ഞു.