ഇന്ത്യയില് ആദ്യമായി വ്യക്തികളുടെ സുരക്ഷയ്ക്കായി ശാന്തിഭവന്റെ എമര്ജന്സി കണ്ട്രോള് റൂം, സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്

0

തിരുവനന്തപുരം. ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ഹോസ്പിറ്റലായ ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില് ഇന്ത്യയില് ആദ്യമായി വ്യക്തികളുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പു വരുത്താനായി എമര്ജന്സി കണ്ട്രോള് റൂം തുറക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം തൃശൂരില് മന്ത്രി ആന്റണി രാജു നിർവ്വഹിക്കും. ആദ്യഘട്ടത്തില് തൃശൂര് ജില്ലയില് മാത്രമാണ് അത്യാധുനിക സേവനം ലഭ്യമാവുക. ആരെങ്കിലും എപ്പോഴെങ്കിലും അടിയന്തര സാഹചര്യം നേരിടുകയാണെങ്കില് അവിടേക്ക് ഉടനടി ആംബുലൻസ് എത്തിക്കുക, നാവിഗേഷന് സംവിധാനത്തിലൂടെ ഏറ്റവും അടുത്തുള്ള ആംബുലന്സിനെ കണ്ടെത്തുക, രോഗിയുമായി പോകുന്ന ആംബുലന്സിന്റെ മൂവ്മെന്റ് മോണിറ്റ് ചെയ്യുക, ആവശ്യമെങ്കില് ടെലിമെഡിസിന് സംവിധാനത്തിലൂടെ അടിയന്തര വൈദ്യോപദേശം നല്കുക തുടങ്ങിയ സേവനങ്ങളാണ് എമര്ജന്സി കണ്ട്രോള് റൂമിലൂടെ സാദ്ധ്യമാവുക.

ആംബുലന്സ് – ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന് ഐഎംഎയുടെ ട്രോമ റെസ്ക്യൂ ഇനീഷ്യേറ്റീവ് എന്നിവയുമായി സഹകരിച്ചാണ് എമര്ജന്സി കാള് റൂം പ്രവര്ത്തിക്കുക. ഒക്ടോബര് 22 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തൃശൂര് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് ഹാളില് ചേരുന്ന സമ്മേളനത്തില് എമര്ജന്സി കണ്ട്രോള് ഉള്പ്പടെ ശാന്തിഭവന് പുതുതായി ആരംഭിക്കുന്ന സേവനങ്ങളുടെ ഉദ്ഘാടനം നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓണേഴ്സ് ആംബുലന്സ് അസോസിയേഷനും ഐഎംഎ ട്രോമ റെസ്ക്യൂ ഇനീഷ്യേറ്റീവ് എന്നിവരുമായി സഹകരിക്കുന്നതിനുള്ള ധാരണപത്രം മന്ത്രി കൈമാറും. ചടങ്ങില് തൃശൂര് ആര്ച്ച് ബിഷപ്പ് മാര് ആന്ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിക്കും. ശാന്തിഭവന് ഹോസ്പിറ്റ്ലസ് കോഫൗണ്ടറും സി ഇ ഒയുമായ റവ.ഫാ. ജോയ് കൂത്തൂര് പുതിയ പ്രോജക്റ്റുകളെ പരിചയപ്പെടുത്തും.എമര്ജന്സി കാള് റൂമിന്റെ ഉദ്ഘാടനം സബൂഡ് മന്ജിത്ത് ടി നിര്വ്വഹിക്കും. ആംബുലന്സുകള്ക്ക് സൗജന്യമായി നല്കുന്ന നാവിഗേഷന് സിസ്റ്റത്തിന്റെ പ്രകാശനവും വിതരണവും പി. ബാലചന്ദ്രന് എം എല് എ നിര്വ്വഹിക്കും.

എല്ലാ ബ്രാന്റഡ്, ജനറിക് മരുന്നുകളും കമ്പനി വിലയ്ക്ക് ഓലൈനിലൂടെ വിതരണം ചെയ്യുന്നതിനായി ആരംഭിക്കുന്ന ശാന്തിഭവന് ഫാര്മസി വെബ്സൈറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ട്രാന്സ്പോര്ട്ട് കമ്മീഷണര് ജെയിസും ആപ്പിന്റെ ഉദ്ഘാടനം തൃശൂര് റൂറല് പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോയും നിർവ്വഹിക്കും. എമര്ജന്സി കണ്ട്രോള് റൂമിന്റെ സേവനം ലഭ്യമാക്കുന്ന ഗുഡ് സമരിറ്റന് ആപ്പിന്റെ ഉദ്ഘാടനവും ശാന്തിഭവന് രൂപം നല്കിയ ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് ഹെല്ത്ത് സമാര്ട്ട് വാച്ചിന്റെ തൃശൂര്

ജില്ലയിലെ വിതരണവും എന്.സി.ഡി ജില്ലാ നോഡല് ഓഫീസര് ഡോ. സതീഷ് കെ എന് നിര്വ്വഹിക്കും.

ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റ്സിന്റെ ഗ്ലോബല് ഡയറക്ടര്മാരായ ഡോ. കരീം വെങ്കിടങ്ങ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഡോ. സജി ചെറിയാന്, ചാക്കോ ഊളക്കാടന്, ജോണ്സണ് എലുവത്തിങ്കല് എന്നിവരെ യോഗത്തില് ആദരിക്കും. വിവിധ രാഷ്ട്രീയ – സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതാക്കള് പങ്കെടുക്കും. ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല് ചീഫ് മെഡിക്കല് ഓഫീസര് ഡോ. റോഷിന് സുമന് സ്വാഗതവും അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് റൊസാല്ബ എസ് എസ് സി നന്ദിയും പറയും.

ചടങ്ങിനോട് അനുബന്ധിച്ച് എമര്ജന്സി കണ്ട്രോള് റൂം ആംബുലന്സുകളുടെ ഫ്ളാഗ് ഓഫും റോഡ് ഷോയും നടക്കും.

ഉച്ചയ്ക്ക് 12 മണിക്ക് ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റ്സിന്റെ ഗ്ലോബല് ഡയറക്ടര്മാര്ക്ക് ആശുപത്രിയില് വലിയ സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്. തുടർന്ന് ആശുപത്രിയില് കഴിയുന്ന കിടപ്പുരോഗികളെ സന്ദര്ശിച്ച ശേഷം സ്വീകരണ ചടങ്ങ് ആരംഭിക്കും. യോഗത്തില് ഗ്ലോബല് ഡയറക്ടര്മാരുടെ കൗണ്സില് രൂപീകരിക്കും. കൗണ്സിലിന്റെ ആദ്യ യോഗത്തിന് ശേഷം ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. തുടര്ന്നാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്പങ്കെടുക്കാനായി തൃശൂര് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിലേക്ക് പോകും.

ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ഹോസ്പിറ്റലും കേരളത്തിന്റെ സ്വന്തം ബില്ലുകളില്ലാത്ത ആശുപത്രി കൂടിയാണ് ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്. നിലവില് തൃശൂര് ജില്ലയിലെ പല്ലിശ്ശേരിയിലും തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിലുമാണ് ശാന്തിഭവന്റെ സൗജന്യ പാലിയേറ്റീവ് ആശുപത്രികള് പ്രവര്ത്തിക്കുന്നത്. കിടപ്പുരോഗികള്, മരണാസന്നര്, വൃദ്ധര് എന്നിവര്ക്കു വേണ്ടി സൗജന്യ സാന്ത്വന പരിചരണം നല്കുന്ന ആശുപത്രിയാണ് ശാന്തിഭവന്. ഹോസ്പിറ്റല് അഡ്മിഷന്, സാന്ത്വന പരിചരണം, പാലിയേറ്റീവ് മരുന്ന്, ഫിസിയോതെറാപ്പി, ഡയാലിസിസ്, ഫളൂയിഡ് ടാപ്പിംഗ്, ഡോക്ടേഴ്സ് കെയര്, നഴ്സിംഗ് കെയര്, മറ്റ് ക്ലീനിക്കല് സേവനങ്ങള്, കിടപ്പുരോഗികള്ക്കും അവരുടെ കൂട്ടിരിപ്പുകാര്ക്കും സൗജന്യ ഭക്ഷണം തുടങ്ങിയവയെല്ലാം ശാന്തിഭവന്റെ സൗജന്യ സേവനങ്ങളാണ്. ഇത് കൂടാതെ നോണ് പ്രോഫിറ്റ് അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്ന ഫാര്മസിയും ഫുള്ളി ഓട്ടോമേറ്റഡ് ഹൈടെക് ലാബ് സേവനവും ലഭ്യമാണ്.

വാര്ത്താ സമ്മേളനത്തില് പങ്കെടുത്തവര്.

  1. റവ.ഫാ. ജോയ് കുത്തൂര് – കോ ഫൗണ്ടര് ആന്റ് സി ഇ ഒ, ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റ്സ്
  2. ഡോ. ആനന്ദ് മാര്ത്താണ്ഡന് ഐ എം എ
  3. ഷാജുദ്ദീന് ചിറയ്ക്കല് സംസ്ഥാന സെക്രട്ടറി, എ.ഒ.ഡി.എ
  4. ഷമീര് അലി പട്ടാമ്പി സംസ്ഥാന ട്രഷറര്, എ.ഒ.ഡി.എ
  5. അനില് സി.ഒ.ഒ, കോര്ഡ്സ് ഇന്നവേഷന്സ് പ്രൈ. ലിമിറ്റഡ്
You might also like

Leave A Reply

Your email address will not be published.