ടെറസില്‍ 1600വര്‍ഷം പ്രായമുള്ള ഒലിവ് മരം; വില്ല വിറ്റത് 12.8 കോടി ദിര്‍ഹമിന് (ഏകദേശം 270കോടി രൂപ)
നിരവധി പ്രത്യേകതകളുള്ള ‘ഫ്രെയിംഡ് അല്ലൂര്‍’ എന്ന വില്ലയാണ് വന്‍ തുകക്ക് വാങ്ങിയത്. എല്ലാ പ്രത്യേകതകള്‍ക്കും അപ്പുറം ടെറസില്‍ വളര്‍ത്തിയ 1600വര്‍ഷം പ്രായമുള്ള ഒലിവ് മരമാണ് ഇതിനെ വിഖ്യാതമാക്കിയത്. ‘ആധുനികവും പരമ്ബരാഗതവുമായ ജീവിതങ്ങള്‍’ തമ്മിലെ വിടവ് നികത്തുക എന്ന ഡിസൈനറുടെ കാഴ്ചപ്പാടാണ് മഴയും വെയിലും ഏറെ അനുഭവിച്ച ഒലിവ് മരത്തെ ഇതിന്റെ ടെറസിലെത്തിച്ചത്.പ്രശസ്ത ആര്‍ക്കിടെക്റ്റ് എംറെ അറോലത്താണ് വില്ല ഡിസൈന്‍ ചെയ്തത്. 19,240 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര വില്ല രൂപ കല്പനയില് ദുബൈയിലെ മാസ്റ്റര്‍ പീസുകളിലൊന്നാണ്. നാലുനില കെട്ടിടത്തിന്റെ ടെറസില്‍ ഒലിവിന് പുറമെ, ആധുനിക ജിം, യോഗ ഡെക്ക്, ഹോട്ട് ടബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പാം ജുമൈറയിലെ ഏറ്റവും ചെലവേറിയ വില്ലകളില്‍ ഒന്നാണിതെന്നും തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ അസാധാരണമായ ഒന്നാണിതെന്നും നിര്‍മാതാക്കളായ ബിവണ്‍ പ്രോപര്‍ട്ടീസ് സ്ഥാപകന്‍ ബാബക് ജാഫരി പറഞ്ഞു. ഹോം സിനിമ, പഠന-വിശ്രമ സ്ഥലങ്ങള്‍, റൂഫ്ടോപ്പ് ബാര്‍, ലോഞ്ച് എന്നിങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളും സവിശേഷതകളും ഇവിടെയുണ്ട്. വില്ല സ്വന്തമാക്കിയത് ആരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.