അടിതെറ്റി അള്‍ട്രോസ്, പൊടിപോലും പറ്റാതെ യാത്രക്കാര്‍; വാഹനം നിയന്ത്രണം വിട്ട് പതിച്ചത് കൊക്കയിലേയ്‌ക്ക്
ടാറ്റാ അള്‍ട്രോസ്. നനഞ്ഞ റോഡിലൂടെ വേഗതയില്‍ പോയ ഒരു അള്‍ട്രോസ് നിയന്ത്രണം വിട്ട് തെന്നിമാറി അഗാധമായ മലയിടുക്കില്‍ പതിച്ച അപകടം ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ആണ് അപകടം. ആരു കണ്ടാലും ഞെട്ടുന്ന താഴ്ചയിലേയ്‌ക്കാണ് കാറ് മറിഞ്ഞിരിക്കുന്നത്. മഴ പെയ്ത് തെന്നി കിടക്കുന്ന റോഡിലൂടെ കാര്‍ വേഗതയില്‍ യാത്ര ചെയ്യുകയായിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ വാഹനം റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തന്റെ കൈയ്യില്‍ നിന്നും വാഹനം നിയന്ത്രണം വിട്ടതോടെ വലിയ ഒരു അപകടം സംഭവിക്കുമെന്ന് ഡ്രൈവര്‍ ഉറപ്പിച്ചു. അപകടം നടക്കുമ്ബോള്‍ കാറില്‍ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്.നിയന്ത്രണം വിട്ട അള്‍ട്രോസ് സമീപമുള്ള ആഴമേറിയ മലയിടുക്കിലേയ്‌ക്ക് മറിയുകയായിരുന്നു. മൂന്നോളം തവണ കരണം മറിഞ്ഞ് ഒരു വലിയ മരത്തിലിടിച്ചാണ് വാഹനം നിന്നത്. ചിത്രത്തില്‍ കാര്‍ മലര്‍ന്ന് കിടക്കുന്നതായും കാണാം. എന്നാല്‍ ഞെട്ടിക്കുന്ന അപകടം നടന്നിട്ടും കാറില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേര്‍ക്കും കാര്യമായ ഒരു പരിക്കുകളും സംഭവിച്ചില്ല എന്നതാണ് സത്യം. ജീവന്‍ തിരികെ ലഭിച്ചതില്‍ വാഹന ഉടമ തന്നെയാണ് സന്തോഷം പ്രകടിപ്പിച്ച് അപകടത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കാര്‍ മേല്‍ഭാഗം പതിച്ചാണ് വീണത്, പില്ലറുകള്‍ തകര്‍ന്നു, വശങ്ങള്‍ ചതഞ്ഞു. എന്നിട്ടും അള്‍ട്രോസിന്റെ നാല് വാതിലുകളും തുറക്കാന്‍ കഴിയുന്നുവെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. ടാറ്റ ആള്‍ട്രോസിന്റെ നിര്‍മ്മാണ നിലവാരത്തിന് ഉടമ നന്ദിയും പറഞ്ഞു.2020-ലാണ് ഇന്ത്യന്‍ നിരത്തില്‍ അള്‍ട്രോസിനെ ടാറ്റ പരിചയപ്പെടുത്തിയത്. വാഹനം ലോഞ്ച് ചെയ്യുന്നതിന് മുമ്ബ് നടന്ന ക്രാഷ് ടെസ്റ്റുകളില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് അള്‍ട്രോസ് സ്വന്തമാക്കിയിരുന്നു. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മിന്നുന്ന പ്രകടനം കരുത്തിലും സുരക്ഷയിലും ടാറ്റാ അള്‍ട്രോസ് കാഴ്ച വെച്ചത്. എന്തായാലും ഉപഭോക്താക്കളുടെ മികച്ച അഫിപ്രായങ്ങളുടെ കൂട്ടത്തിലേയ്‌ക്ക് ടാറ്റയ്‌ക്ക് പുതിയ ഒരു പ്രശംസ കൂടി ലഭിച്ചിരിക്കുന്നു.