എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളേയും,കേരള സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ വിദ്യാർഥികളേയും ആൾ സെയിന്റ് സ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഗായത്രി എന്നിവരെ അട്ടക്കുളങ്ങര ജോയ് ആലുക്കാസ് ജ്വല്ലറി ഫൗണ്ടേഷന്റെ ആദരിച്ചു

0

തിരുവനന്തപുരം :2021 22 ലെ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളേയും,കേരള സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ ആൾ സെയിന്റ് സ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഗായത്രി എന്നിവരെ അട്ടക്കുളങ്ങര ജോയ് ആലുക്കാസ് ജ്വല്ലറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജ്വല്ലറിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു .

മാ നേജർ ഷിബിൻ. കെ.പോളിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ആർ. ഒ മനോഹരൻ സ്വാഗതമാശംസിച്ചു . മുക്കുന്നിമല വാർഡ് മെമ്പർ ശ്രീ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗാനരചയിതാവ് ഷംസ് ആബ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സുനിൽകുമാർ ,ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് റഷീദ് ആനപ്പുറം , ഗായത്രി , പ്രേം നസീർ സുഹൃത് സമിതി രക്ഷാധികാരി സെയ്നു ലാബ്ദീൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീ സുനിൽ നന്ദി പറഞ്ഞു

You might also like

Leave A Reply

Your email address will not be published.