കേരള ലഹരി നിർമാർജന സമിതി സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു

0

മുക്തി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി

വെള്ളറട :കേരള ലഹരി നിർമാർജന സമിതി സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച മുക്തി 2022 ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി പ്രിൻസിപ്പൽ ഡോക്ടർ ജയശേഖരന്റെ അധ്യക്ഷതയിൽ പനച്ചമൂട് ഇമാം അമാനുള്ള മിഫ്താഹി ഉദ്ഘാടനം ചെയ്തു .

കോളേജ് ചെയർപേഴ്സൺ ഡോക്ടര്‍ ലീലാ ഭായ് രാജേന്ദ്രൻ ആമുഖപ്രഭാഷണവും ലഹരിയുടെ കാണാക്കയങ്ങൾ എന്ന സെമിനാർ കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡണ്ട് രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു .ലഹരി വിരുദ്ധ ക്ലബ്ബ് ഫാദർ സുബീഷ് എസ് എച്ച് ഉദ്ഘാടനം ചെയ്തു .

കേ ല നി സ സംസ്ഥാന വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ,ഡോക്ടർ ഷാജി ,അശോക് റോബിൻസൺ എക്സൈസ് എസ് ഐ വിനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.

സാവിയോ സാബു സ്വാഗതവും നിമേഷ് എൻ ആർ നന്ദിയും പറഞ്ഞു .ലഹരി വിരുദ്ധ റാലി പനച്ചമൂട്ടിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജ് മോഹൻ ഫ്ളാഗ് ഓഫ് ചെയ്തു . വെള്ളറട നടന്ന ഫ്ലാഷ് മോബ് വെള്ളറട സബ് ഇൻസ്പെക്ടർ ആൻ റ്റോ ജോസഫ് നെറ്റോ ഉദ്ഘാടനം ചെയ്തു . പനച്ചമൂട്ടിൽ നടന്ന ഫ്ലാഷ് മോബ് രാജൻ അമ്പൂരി ഉദ്ഘാടനം നിർവഹിച്ചു .ലഹരി വിരുദ്ധ റാലി ചിത്രപ്രദർശനം ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു

You might also like
Leave A Reply

Your email address will not be published.