എല്ലാ ഉക്രൈന്‍ പൗരന്മാര്‍ക്കും റഷ്യന്‍ പൗരത്വം നല്‍കാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും അദ്ദേഹം ഉത്തരവിട്ടു.പൗരത്വത്തിനുള്ള അനുമതി നല്‍കുന്ന ബില്ലില്‍ പുടിന്‍ ഒപ്പിട്ടതായി ക്രെംലിന്‍ അറിയിച്ചു. ഉക്രൈന്‍ പൗരന്മാരെ വലയ്ക്കരുത് എന്നും, നടപടികള്‍ ലളിതവും ആയാസരഹിതവും ആയി പൂര്‍ത്തിയാക്കാനും അദ്ദേഹം പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫാസ്റ്റ്-ട്രാക്ക് സംവിധാനത്തിലാണ് ഈ സേവനം പ്രവര്‍ത്തിക്കുക.മെയ് മാസത്തില്‍, ഗെര്‍സണ്‍, സാപ്പോറിസീഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഉക്രൈന്‍ പൗരന്മാര്‍ക്ക് അതിവേഗം പൗരത്വം നല്‍കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. പൂര്‍ണ്ണമായും റഷ്യന്‍ സൈനികര്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളാണ് ഇവ എന്നതാണ് അതിനു പ്രധാന കാരണം. സ്വയം പ്രഖ്യാപിത രാഷ്ട്രങ്ങളായ ഡോണെറ്റ്സ്ക്, ലുഗാന്‍സ്ക് എന്നിവിടങ്ങളിലെ ആളുകളുടെ പൗരത്വത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം നേരത്തെ ഉദാരവല്‍ക്കരിച്ചിരുന്നു.