പ്രിയം നിറഞ്ഞവരെ. ഞാന്‍ മുഹമ്മദ് ഗദ്ദാഫി, വളരെയധികം സന്തോഷത്തോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. സര്‍വ്വാധി നാഥനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒരു അംഗീകാരം കൂടി ഈ വിനീതനെ തേടിയെത്തിയിട്ടുണ്ട്.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ നല്‍കുന്ന ഡോ. എ. പി. ജെ അബ്ദുല്‍ കലാം പുരസ്‌കാരം എനിക്കു ലഭിച്ചത് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ജീവകാരുണ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാണ് ഈ പുരസ്‌കാരം. സമൂഹത്തോട് എനിക്കുള്ള കടമ നിര്‍വഹിക്കുക മാത്രമാണ് ഈ വിനീതന്‍ ചെയ്തത്. സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് പ്രതീക്ഷ നല്‍കി അവരോടൊപ്പം നില്‍ക്കുകയും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ഒരാളുപോലും ഭക്ഷണമോ ഭക്ഷ്യ വസ്തുക്കളോ ലഭിക്കാതെ കഷ്ടപ്പെടരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും എനിക്കുണ്ടായിരുന്നു.
ഇതിനകം എന്നെ തേടി വന്ന പുരസ്‌കാരങ്ങളൊക്കെയും ഞാന്‍ എന്ന ഒരു വ്യക്തിക്കല്ല, ‘നമ്മളെന്ന കൂട്ടായ്മയുടെ ‘ വിജയത്തിനുള്ള അംഗീകാരങ്ങളാണെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടാണ് മലയില്‍ ഗ്രൂപ്പ് എന്ന സ്ഥാപനം ഇന്ന് ഈ വിജയ പാതയിലെത്തിയത്.
ഞങ്ങളുടെ ഓരോ വഴികളിലും ആത്മാര്‍ത്ഥമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സേവനങ്ങളും നല്‍കി വരുന്ന പല വ്യക്തികളും വ്യക്തിത്വങ്ങളമുണ്ട്്. പല കുടുംബങ്ങളുടെയും പ്രാര്‍ത്ഥനയുമുണ്ട്…. എല്ലാവര്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു.
ജൂലൈ 27 ബുധനാഴ്ച ഉച്ചക്ക് 2.30 ന് തിരുവനന്തപുരം തയ്ക്കാട് ഭാരത് ഭവനില്‍ വച്ച് ബഹു.ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ വച്ച് ബഹു. കായിക – വഖഫ്- ഹജ്ജ്-ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹ്‌മാന്‍ എന്നിവരില്‍ നിന്നും ഡോ.എ പി ജെ അബ്ദുല്‍ കലാം പുരസ്‌കാരം ഞാന്‍ ഏറ്റു വാങ്ങുന്നതാണ്. ഈ അംഗീകാരം എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു ….
എന്ന്
സ്‌നേഹപൂര്‍വ്വം
മുഹമ്മദ് ഗദ്ദാഫി , മലയില്‍ ഗ്രൂപ്പ്