പുതിയ നെറ്റ്‍വര്‍ക്ക് നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ ഉള്‍പ്പടെ വന്‍ വിപ്ലവമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്.2027ഓടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളില്‍ 40 ശതമാനവും 5ജി ആയിരിക്കും ഉപയോഗിക്കുക. ആഗോളതലത്തില്‍ ഇത് 50 ശതമാനമായിരിക്കുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.നിലവില്‍ 4ജിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഉപയോക്താക്കളില്‍ 68 ശതമാനവും 4ജിക്ക് കീഴിലാണ്. 2027ല്‍ 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം 55 ശതമാനമായി കുറയും.നിലവില്‍ ആഗോളതലത്തില്‍ പ്രതിമാസ ഡാറ്റ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.2021ല്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താവിന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 20 ജി.ബിയാണ്. 2027ല്‍ ഇത് 50 ജി.ബിയായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍. 2022ന്റെ പകുതിയോടെ 5ജി നെറ്റ്‍വര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്ബനികള്‍ ഒരുങ്ങുന്നത്. ഇതിനുള്ള ലേലനടപടികള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.