MJC സംസ്ഥാന കമ്മിറ്റി യോഗം ആല്യവ അന്നപൂർണ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ: ഉബൈസ് സൈനുലബ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

0

വഖഫ് സ്വത്ത് അന്വാധീനത്തിലൂടെയും, കൈമാറ്റതിരിമറിയിലൂടെയും രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും, അതിന് ഉത്തരവാദികളായവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന മുവ്വാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവനുസരിച്ച് വൈകിയാണങ്കിലും കേരള സർക്കാർ അനുമതി നൽകിയപ്പോൾ അതിനെ അട്ടിമറിക്കാനും തങ്ങളുടെ അഴിമതിക്കാര അനുയായികളെ രക്ഷപ്പെടുത്താനും,

പുകമറ സൃഷ്ടിക്കാനുംവേണ്ടി വഖഫ് ബോർഡ് നിയമനംപി.എസ്സ്.സി.ക്ക് വിട്ട നടപടിക്കെതിരെ സമരം നടത്തുമെന്ന് പ്രഖ്യപിച്ച പാർട്ടിയുടേയും, സമുദായ സംഘടനകളുടേയും നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടുപ്രാപ്തരും, യോഗ്യരുമായ ജീവനക്കാരെ ലഭിയുന്നതിന്നും, നിയമന സുതാര്യതക്കും പി.എസ്സ്.സി. വഴിയുള്ള നിയമനമാണ് അഭികാമ്യമെന്നും .

പ്രസ്തുത തീരുമാനത്തിൽ നിന്ന്പിന്നോട്ടു പോകരുതെന്നുംയോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.ആലുവായിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ്അഡ്വ.പി.കെ.മുഹമ്മദ് പുഴക്കര അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഡോ: ഉബൈ സ്‌സൈനുലബ്ദ്ദീൻ ഉദ്ഘാടനം ചെയ്തുജനറൽ സെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തി.

മുസ്ലിം സമുദായ അംഗത്തെ നിയമിക്കേണ്ട പോസ്റ്റിലേക്ക് താൽക്കാലിക നിയമനത്തിൻ്റെ പേരിലാണങ്കിലും മറ്റ് സമുദാത്തിൽപ്പെട്ടയാളെ തൻ്റെ ഡ്രൈവർ കം പേഴ്സണൽ സ്റ്റാഫായി നിയമിച്ച നിലവിലെ സി.ഇ.ഒ.വിൻ്റെ നടപടി പ്രതിഷേധാർഹമണന്നും യോഗം ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്തി.ജൂൺ-ജൂലൈ മാസത്തിൽ ജില്ലാ കൺവൻഷനുകൾ നടത്താനും ആഗസ്റ്റ് മാസത്തിൽ കണ്ണൂർ പയ്യന്നൂരിൽ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് നടത്താനും തീരുമാനിച്ചു.സംസ്ഥാന ട്രഷറർ പി.അബ്ദുൽ ഖാദർവൈസ് പ്രസിഡൻ്റ് മാരായ ഷംഷാദ് റഹീം ഇടുക്കി, ടി.എം.അബ്ദുൽ സലാം കാക്കനാട്സെക്രട്ടറി ടി.കെ.അബൂബക്കർ ഹാജി മലപ്പുറം, ജില്ലാ ഭാരവാഹികളായ ആസഫലി, അബ്ദുൽ റഹീം മിസ്ബാഹി, അബ്ദുള്ളക്കുട്ടി, അബ്ദുൽകലാംആസാദ്എം.അബ്ദുൽ ഖാദർ കൊച്ചുമുഹമ്മദ്, എ.എ.ഉമ്മർ തുടങ്ങിയവർ പങ്കെടുത്തുപി.കെ.എ.കരീംജനറൽ സെക്രട്ടറിഫോ – 9744118587

You might also like

Leave A Reply

Your email address will not be published.